കുട്ടിക്കളിയല്ല, മെക്സിക്കോ അതിര്‍ത്തിയില്‍ മതില്‍ നിര്‍മാണത്തിന് നടപടി തുടങ്ങിയതായി ട്രംപ്
|മതിലിന്‍റെ ഡിസൈനിങ് പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. മതിലിനെ കുറിച്ച് ട്രംപ് പറഞ്ഞത് കുട്ടികളി മാത്രമാണെന്നും ഗൌരവത്തിലല്ലെന്നുമാണ്
മെക്സിക്കോയുമായുള്ള അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിക്കുമെന്ന് താന്‍ തമാശ പറഞ്ഞതല്ലെന്നും മതിലിന്‍റെ ഡിസൈനിങ് സംബന്ധിച്ച നടപടികള്‍ പുരോഗമിച്ച് വരികയാണെന്നും അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. 'മതിലിന്‍റെ ഡിസൈനിങ് പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. മതിലിനെ കുറിച്ച് ട്രംപ് പറഞ്ഞത് കുട്ടിക്കളി മാത്രമാണെന്നും ഗൌരവത്തിലല്ലെന്നുമാണ് പലരും പറയുന്നത്. എന്നാല്‍ മതിലിന്‍റെ കാര്യം ഞാന്‍ തമാശയായി പറഞ്ഞതല്ല. ഇത്തരം തമാശകള്‍ ഞാന്‍ പറയാറില്ല' - വൈറ്റ് ഹൌസില്‍ നടന്ന കൌണ്ടി ഷെറീഫുകളുടെ യോഗത്തില്‍ ട്രംപ് പറഞ്ഞു.
അതിര്‍ത്തി കടന്ന് അനധികൃത കുടിയേറ്റക്കാരും മയക്കുമരുന്നും എത്തുന്നത് തടയാന്‍ മതില്‍ ആവശ്യമാണ്. പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മുന്നോട്ടുവച്ച പ്രധാന വാഗ്ദാനവുമാണ്. ഞാന്‍ തമാശക്കാണ് ഇത് പറഞ്ഞതെന്നാണ് പലരും പറയുന്നത്. ഇത്തരം കാര്യങ്ങളില്‍ ഒരിക്കലും ഞാന്‍ തമാശ പറയാറില്ല. എനിക്കത് ഉറപ്പിച്ച് പറയാനാകും. അതിര്‍ത്തിയില്‍ ഒരു മതില്‍ ഉയരും. അതൊരു വന്‍ മതിലാകും. അത് പല തരത്തിലും സഹായകരമാകുകയും ചെയ്യും. ഇത്തരത്തിലൊരു മതില്‍ ഗുണകരമാണോ എന്ന ചോദ്യം ഉയരുന്നുണ്ട്. ഫലപ്രദമായി നടപ്പിലാക്കിയാല്‍ വിജയകരമാകുമെന്നാണ് ഇസ്രായേല്‍ തെളിയിക്കുന്നത്. നമ്മുടെ ജനതയെ തീവ്രവാദികളാക്കി മാറ്റുന്നവര്‍ക്ക് കുരുക്കിടാനും ഇല്ലാതാക്കാനുമുള്ള സമയം അതിക്രമിച്ചു. സമാധാനവും സ്നേഹവും ആത്മാഭിമാനവും സഹായവും എല്ലാം നിറഞ്ഞ് നില്‍ക്കുന്ന ഒരു അന്തരീക്ഷത്തില്‍ നമ്മുടെ യുവാക്കള്‍ വളര്‍ന്നു വരുന്നു എന്ന് ഉറപ്പാക്കാമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു