International Old
യമന്‍ പ്രശ്നം സങ്കീര്‍ണ്ണം; വെടിനിര്‍ത്തലിന് തയ്യാറാകണമെന്ന് യുഎന്‍ സുരക്ഷാ കൌണ്‍സില്‍യമന്‍ പ്രശ്നം സങ്കീര്‍ണ്ണം; വെടിനിര്‍ത്തലിന് തയ്യാറാകണമെന്ന് യുഎന്‍ സുരക്ഷാ കൌണ്‍സില്‍
International Old

യമന്‍ പ്രശ്നം സങ്കീര്‍ണ്ണം; വെടിനിര്‍ത്തലിന് തയ്യാറാകണമെന്ന് യുഎന്‍ സുരക്ഷാ കൌണ്‍സില്‍

Jaisy
|
29 April 2018 10:44 PM GMT

ശാശ്വത പരിഹാരം കാണാന്‍‌ മധ്യസ്ഥ ചര്‍ച്ചക്ക് തയ്യാറാണെന്നും ഐക്യരാഷ്ട്ര സഭ അറിയിച്ചു

യമന്‍ പ്രശ്ന പരിഹാരത്തിന് വെടിനിര്‍ത്തലിന് തയ്യാറാകണമെന്ന് ഐക്യരാഷ്ട്ര സഭാ സുരക്ഷാ കൌണ്‍സില്‍. പ്രശ്നം സങ്കീര്‍ണമാകുന്നതാണ് നിലവിലെ സാഹചര്യം. ശാശ്വത പരിഹാരം കാണാന്‍‌ മധ്യസ്ഥ ചര്‍ച്ചക്ക് തയ്യാറാണെന്നും ഐക്യരാഷ്ട്ര സഭ അറിയിച്ചു.

യമനിലെ നിലവിലെ സാഹചര്യത്തെക്കുറിച്ച് ഉത്കണ്ഠ രേഖപ്പെടുത്തിയിരുന്നു ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്തോണിയോ ഗുട്ടെരസ്. ഇതിന് പിന്നാലെയാണ് വെടിനിര്‍ത്തണമെന്ന ആവശ്യവുമായി ഗുട്ടെരസിന്റെ വക്താവ് രംഗത്തെത്തിയത്. പ്രശ്ന പരിഹാരത്തിന് മദ്യസ്ഥ ശ്രമതതിനും ഐക്യരാഷ്ട്ര സഭ തയ്യാറാണ്. നിലവിലെ സാഹചര്യം കലുഷിതമാണ്. പട്ടിണിയും ക്ഷാമവും പകര്‍ച്ചവ്യാധിയും രൂക്ഷമാണ്. ഇതിന് പിന്നാലെയുള്ള ഈ സാഹചര്യം അതീവ ഗുരുതരമാണ്. ഐക്യരാഷ്ട്ര സഭയുടെ നിലപാടിനോട് ഭരണപക്ഷമോ ഹൂതി വിമതരോ സ്വാലിഹ് വിഭാഗമോ പ്രതികരിച്ചിട്ടില്ല.

Related Tags :
Similar Posts