അമേരിക്കയുടെ പ്രസ്താവന പ്രതീക്ഷ നല്‍കുന്നത്: ഇറാന്‍
|അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും ഇറാന്‍ വിദേശ കാര്യ മന്ത്രി മുഹമ്മദ് സാരിഫും നടത്തിയ കൂടിക്കാഴ്ച ക്ക് ശേഷമാണ് കെറിയുടെ പ്രസ്താവന. ലോകവുമായി ബന്ധപ്പെടാനും വികസിക്കാനുമുള്ള ഒരു സാധ്യതക്കും വഴിമുടക്കികളായി നില്‍ക്കാന‍് അമേരിക്ക ആഗ്രഹിക്കുന്നില്ലെന്ന് കെറി പറഞ്ഞു.
വിദേശ ബാങ്കുകള്‍ ഇറാനുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതില്‍ അമേരിക്കക്ക് എതിര്‍പ്പില്ലെന്ന് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി. കെറിയുടെ പ്രസ്താവന സാമ്പത്തിക- വ്യപാര രംഗത്ത് തങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണെന്ന് ഇറാന്‍ വിദേശ കാര്യ സെക്രട്ടറി മുഹമ്മദ് സാരിഫും പ്രതികരിച്ചു.
അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും ഇറാന്‍ വിദേശ കാര്യ മന്ത്രി മുഹമ്മദ് സാരിഫും നടത്തിയ കൂടിക്കാഴ്ച ക്ക് ശേഷമാണ് കെറിയുടെ പ്രസ്താവന. ലോകവുമായി ബന്ധപ്പെടാനും വികസിക്കാനുമുള്ള ഒരു സാധ്യതക്കും വഴിമുടക്കികളായി നില്‍ക്കാന‍് അമേരിക്ക ആഗ്രഹിക്കുന്നില്ലെന്ന് കെറി പറഞ്ഞു. ഇക്കാര്യത്തില്‍ വിദേശ ബാങ്കുകള്‍ക്കുള്ള ആശക്കുഴപ്പം ഉടന്‍ തീര്‍ക്കുമെന്നും കെറി പറഞ്ഞു. ഇറാന്‍ സാമ്പത്തിക രംഗത്തിന് പ്രതീക്ഷ പകരുന്നതാണ് കെറിയുടെ പ്രസ്താവനയെന്ന് ഇറാന്‍ വിദേശ കാര്യ മന്ത്രി മുഹമ്മദ് സാരിഫ് പ്രതികരിച്ചു. ഇരുവര്‍ക്കുമിടയില്‍ ഭിന്നതകള്‍ ഏറെ ഉണ്ടെങ്കിലും പ്രശ്നത്തെ ഒരുമിച്ച് നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ബാങ്കുകളുടെ ആശങ്ക കാരണം അടഞ്ഞുകിടക്കുന്ന വഴി തുറക്കാന്‍ സെക്രട്ടറി കെറിയുടെ പ്രസ്താവനക്ക് കഴിയുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഇറാനെതിരായ ഉപരോധം പിന്‍വലിക്കുകയും ആണവ കരാര്‍ പ്രാബല്യത്തിലാവുകയും ചെയ്തതിന്‍റെ തുടര്‍ച്ചയായായാണ് അമേിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയുടെ പ്രസ്താവന.