യൂറോപ്പില്‍ നിന്ന് രണ്ടു വര്‍ഷത്തിനിടെ കാണാതായത് 10,000 അഭയാര്‍ഥി കുട്ടികള്‍
|കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ യൂറോപ്പില്‍ നിന്ന് കാണാതായത് 10,000 അഭയാര്‍ഥി കുട്ടികളെ. പൊലീസ് ഏജന്‍സിയായ യൂറോപോളാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. ഒന്നും രണ്ടുമല്ല, 10,000 കുട്ടികളെയാണ് കാണാതായിരിക്കുന്നത്.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ യൂറോപ്പില്‍ നിന്ന് കാണാതായത് 10,000 അഭയാര്‍ഥി കുട്ടികളെ. പൊലീസ് ഏജന്‍സിയായ യൂറോപോളാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. ഒന്നും രണ്ടുമല്ല, 10,000 കുട്ടികളെയാണ് കാണാതായിരിക്കുന്നത്. എവിടെയെന്നോ എന്തുസംഭവിച്ചെന്നോ അറിയില്ല. യൂറോപ്പിലെ മാത്രം കണക്കാണിത്. അഭയാര്‍ഥിപ്രവാഹം രൂക്ഷമായിരിക്കുന്ന എല്ലാ രാജ്യങ്ങളിലെയും കണക്കുകള്‍ ചേര്‍ത്തുവച്ചാല്‍ ഇതിലുമെത്രയോ ഇരട്ടിയായിരിക്കും.
ഇത്രയധികം കുട്ടികളെ കാണാതായത് ഗൌരവതരമായി കണക്കിലെടുക്കണമെന്ന് യൂറോപോള്‍ അഭിപ്രായപ്പെട്ടു. വിവിധ ഏജന്‍സികളില്‍ നിന്നും സര്‍ക്കാരിതര സംഘടനകളില്‍ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കാണാതായ കുട്ടികളുടെ എണ്ണത്തില്‍ തീരുമാനത്തിലെത്തിയത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ അഭയാര്‍ഥിപ്രവാഹമാണ് ഈ കാലഘട്ടത്തിലേത്. യൂറോപ്യന്‍ നേതാക്കളുടെ സമ്മേളനം ഫെബ്രുവരി 17ന് നടക്കാനിരിക്കെയാണ് യൂറോപോള്‍ വിവരം പുറത്തുവിട്ടത്. സമ്മേളനത്തില്‍ ഈ വിഷയം ഉന്നയിക്കാനാണ് തീരുമാനം.