വാര്‍ത്ത വായനക്കിടെ ഉംറാന്റെ ദൃശ്യങ്ങള്‍ കണ്ട് വിതുമ്പിപ്പോയ അവതാരക
|കഴിഞ്ഞ ദിവസം സിറിയയിലുണ്ടായ വ്യോമാക്രമണത്തില്‍ പരിക്കേറ്റ ബാലനാണ് ഉംറാന്‍. ആംബുലന്‍സില്‍ മരവിച്ച് ഇരുന്നിരുന്ന ഉംറാന്റെ ദൃശ്യങ്ങളോടൊപ്പം വൈറലാവുകയാണ് അവതാരകയുടെ വായനയും.
ഉംറാന്‍ ഡാക്നീഷിനെക്കുറിച്ചുള്ള വാര്‍ത്ത വായിക്കുന്നതിനിടെ സിഎന്‍എന്‍ വാര്‍ത്താ അവതാരക വിതുമ്പി. കഴിഞ്ഞ ദിവസം സിറിയയിലുണ്ടായ വ്യോമാക്രമണത്തില്‍ പരിക്കേറ്റ ബാലനാണ് ഉംറാന്‍. ആംബുലന്‍സില്‍ മരവിച്ച് ഇരുന്നിരുന്ന ഉംറാന്റെ ദൃശ്യങ്ങളോടൊപ്പം വൈറലാവുകയാണ് അവതാരകയുടെ വായനയും.
അഭയാര്‍ത്ഥി ദുരന്തത്തിന്റെ നേര്‍സാക്ഷ്യമായി തുര്‍ക്കിയുടെ തീരത്തിടിഞ്ഞ ഐലാന്‍ കുര്‍ദിയെ മറന്നിട്ടില്ല ലോകം. ഐലന്റെ നാട്ടുകാരന്‍ ഉംറാനും കരയിപ്പിക്കുകയാണിപ്പോള്‍ ലോകത്തെ. അലപ്പോയിലെ ഖട്ടര്‍ജിയില്‍ റഷ്യന്‍ വ്യോമാക്രമണത്തില്‍ തകര്‍ന്ന കെട്ടിടത്തിനിടയില്‍ നിന്ന് പുറത്തെടുക്കുമ്പോള്‍ ചാര നിറമായിരുന്നു അവന്. പേടിച്ചരണ്ട് കരയാന്‍പോലുമാകാതെ നില്‍ക്കുന്ന അഞ്ചുവയസുകാരന്റെ വാര്‍ത്ത വായിക്കുന്നതിനിടെയാണ്, സിഎന്‍എന്‍ അവതാരകയായ കൈറ്റ് ബൊലൂദാന്റെ കണ്ഠമിടറിയത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷപ്പെടുത്തി ആംബുലന്‍സിലിരുത്തുമ്പോള്‍ ഞെട്ടലില്‍ നിന്ന് മുക്തനായിരുന്നില്ല ഉംറാന്‍. മുഖത്ത് ഒലിച്ചിറങ്ങുന്ന ചോര കൈകൊണ്ട് തുടച്ചുമാറ്റുമ്പോള്‍ ലോകം ഒന്നറിഞ്ഞു. കരയാനുള്ള ധൈര്യം നഷ്ടപ്പെട്ടിരിക്കുന്നു ആ കുഞ്ഞിനെന്ന്.