ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മെറിന്‍ ലീ പെനിന്റെ മുസ്‍ലിം വിരുദ്ധ നിലപാട് ചര്‍ച്ചയാകുന്നു
|പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം തുടങ്ങാന്‍ ദിവസങ്ങള്‍ ശേഷിക്കെ വലതുപക്ഷ സ്ഥാനാര്‍ഥിയുടെ മുസ്‍ലിം വിരുദ്ധ നിലപാടാണ് ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാ വിഷയം
ഫ്രാന്‍സില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തിനില്‍ക്കെ വലതുപക്ഷ സ്ഥാനാര്‍ഥി മെറിന്‍ ലീ പെനിന്റെ മുസ്‍ലിം വിരുദ്ധ നിലപാട് ചര്‍ച്ചയാകുന്നു. രാജ്യത്ത് ജനങ്ങള്‍ക്കിടയില്‍ ഇസ്‍ലാമോഫോബിയ വളര്‍ത്തി വോട്ട് നേടാനാണ് ലെ പെന്‍ ശ്രമിക്കുന്നതെന്ന് വിവിധ സംഘടനകള്‍ ആരോപിക്കുന്നു.
പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം തുടങ്ങാന്‍ ദിവസങ്ങള്‍ ശേഷിക്കെ വലതുപക്ഷ സ്ഥാനാര്‍ഥിയുടെ മുസ്‍ലിം വിരുദ്ധ നിലപാടാണ് ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാ വിഷയം. ആഗോളീകരണത്തെയും ഇസ്ലാമിക മൌലികവാദത്തെയും എതിര്‍ക്കുന്ന മെറിന്‍ ലി പെന്‍ നാഷണല്‍ ഫ്രണ്‍ഡ് പാട്ടി നേതാവാണ്.
ജനങ്ങള്‍ക്കിടയില്‍ മുസ്‍ലിം വിരുദ്ധത വളര്‍ത്തിയ വോട്ട് നേടാനുള്ള കുടില നീക്കങ്ങളാണ് മെറിന് ലി പെന്‍ നടത്തുന്നതെന്ന് മറ്റ് പാര്‍ട്ടികള്‍ ആരോപിക്കുന്നു. എന്നാല്‍ പോളിങ് ബൂത്തിലേക്കില്ലെന്ന നിലപാടാണ് ചില മുസ്‍ലിം സംഘടനകള്‍ക്കുള്ളത്. യുക്രൈന്റെ ഭാഗമായിരുന്ന ക്രിമിയയെ റഷ്യയിലേക്ക് കൂട്ടിച്ചേര്‍ത്തതിനെ മെറിന്‍ അനുകൂലിച്ചിരുന്നു. പ്രചാരണ വേളയില്‍ വ്‍ളാദിമര്‍ പുട്ടിനുമായും കൂടിക്കാഴ്ച നടത്തിയത് വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ട്രംപിന് പിന്നാലെ മുസ്‍ലിം വിരുദ്ധ നിലപാടുള്ള മെറിനെ കൂടെകൂട്ടാനുള്ള റഷ്യയുടെ നീക്കം വിമര്‍ശത്തിന് വഴിവെച്ചു. എന്നാല്‍ ഫ്രാന്‍സ് തെരഞ്ഞെടുപ്പില്‍ ഒരു തരത്തിലും ഇടപെട്ടില്ലെന്ന് റഷ്യ വ്യക്തമാക്കി.
റിപ്പബ്ലിക്കന്‍സ് പാര്‍ട്ടിയുടെ ഫ്രാന്‍സ്വാ ഫിലന്‍ ആണ് ലെ പെന്നിന്റെ മുഖ്യ എതിരാളി. സ്വതന്ത്ര സ്ഥാനാര്‍ഥി ഇമ്മാനുവല്‍ മക്രോണും പ്രമുഖ സ്ഥാനാര്‍ഥികളില്‍ ഒരാളാണ്. എപ്രില്‍ 23നാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുക. രണ്ടാം ഘട്ടം മെയ് ഏഴിനും നടക്കും. ആദ്യ ഘട്ടത്തില്‍ ലെ പെന്‍ മുന്നേറ്റമുണ്ടാക്കുമെങ്കിലും രണ്ടാം ഘട്ടത്തില്‍ പിന്തള്ളപ്പെടുമെന്നാണ് പുറത്തുവരുന്ന അഭിപ്രായ സര്‍വേ ഫലങ്ങള്‍ പ്രവചിക്കുന്നത്.