International Old
ബ്രെക്സിറ്റ് ചര്‍ച്ചകള്‍ ബ്രിട്ടനിലെ തെരഞ്ഞെടുപ്പിന് ശേഷമെന്ന് യൂറോപ്യന്‍ യൂണിയന്‍ബ്രെക്സിറ്റ് ചര്‍ച്ചകള്‍ ബ്രിട്ടനിലെ തെരഞ്ഞെടുപ്പിന് ശേഷമെന്ന് യൂറോപ്യന്‍ യൂണിയന്‍
International Old

ബ്രെക്സിറ്റ് ചര്‍ച്ചകള്‍ ബ്രിട്ടനിലെ തെരഞ്ഞെടുപ്പിന് ശേഷമെന്ന് യൂറോപ്യന്‍ യൂണിയന്‍

Sithara
|
2 May 2018 12:34 PM GMT

യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്‍റ് ജീന്‍ ക്ലൌഡ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന് ശേഷമാണ് യൂറോപ്യന്‍ യൂണിയന്‍ നിലപാടറിയിച്ചത്

യഥാര്‍ത്ഥ ബ്രെക്സിറ്റ് ചര്‍ച്ചകള്‍ ബ്രിട്ടനിലെ തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷമേ നടക്കൂവെന്ന് യൂറോപ്യന്‍ യൂണിയന്‍. യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്‍റ് ജീന്‍ ക്ലൌഡ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന് ശേഷമാണ് യൂറോപ്യന്‍ യൂണിയന്‍ നിലപാടറിയിച്ചത്. ഈ മാസം 29ന് ഇയു രാജ്യങ്ങളുടെ യോഗം ചേരും.

ബ്രിട്ടീഷ് പാര്‍ലമെന്‍റിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തെരേസാ മേ യൂറോപ്യന്‍ കമ്മീഷനെ വിളിച്ചത്. ചര്‍ച്ചകള്‍ തെരഞ്ഞെടുപ്പിന് ശേഷമാണെങ്കിലും ബ്രിട്ടനിലുള്ള യൂറോപ്യന്‍ യൂണിയന്‍ ഏജന്‍സികളുടെ ആസ്ഥാനങ്ങള്‍ പുനസ്ഥാപിക്കുന്നത് ഈ ചര്‍ച്ചകളുടെ ഭാഗമല്ലെന്ന് ഇയു വക്താവ് പറഞ്ഞു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് യൂറോപ്യന്‍ യൂണിയനാണെന്നും വക്താവ് പറഞ്ഞു. എന്നാല്‍ ആസ്ഥാനങ്ങള്‍ പുനസ്ഥാപിക്കുന്നത് ബ്രെക്സിറ്റ് ചര്‍ച്ചകളില്‍ തീരുമാനിക്കുമെന്നാണ് കഴിഞ്ഞ ദിവസം ബ്രിട്ടിഷ് നയതന്ത്രജ്ഞര്‍ പറഞ്ഞിരുന്നത്. യൂറോപ്യന്‍ യൂണിയന്‍ ഏജന്‍സികളുടെ ആസ്ഥാനം യൂണിയനിലില്ലാത്ത രാജ്യങ്ങളിലാകില്ലെന്നും ഇയു വക്താവ് വ്യക്തമാക്കി

ബ്രിട്ടനിലെ തെരഞ്ഞെടുപ്പ് നേരത്തേയാക്കിയത് സംബന്ധിച്ച് യൂറോപ്യന്‍ യൂണിയന് ഒന്നും പറയാനില്ലെന്നും ഇയു വക്താവ് പറഞ്ഞു. ബ്രെക്സിറ്റ് ചര്‍ച്ചകളെക്കുറിച്ച് തീരുമാനമെടുക്കാന്‍ ഈ മാസം 29ന് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ യോഗം ചേരുന്നുണ്ട്.

Related Tags :
Similar Posts