International Old
ഫലസ്തീന്‍ കുട്ടികള്‍ക്ക് നേരെയുള്ള ഇസ്രായേല്‍ ആക്രമണം വര്‍ധിക്കുന്നതായി ഐക്യരാഷ്ട്രസഭഫലസ്തീന്‍ കുട്ടികള്‍ക്ക് നേരെയുള്ള ഇസ്രായേല്‍ ആക്രമണം വര്‍ധിക്കുന്നതായി ഐക്യരാഷ്ട്രസഭ
International Old

ഫലസ്തീന്‍ കുട്ടികള്‍ക്ക് നേരെയുള്ള ഇസ്രായേല്‍ ആക്രമണം വര്‍ധിക്കുന്നതായി ഐക്യരാഷ്ട്രസഭ

admin
|
2 May 2018 5:17 AM GMT

ഇസ്രായേല്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ വിവിധ ഇടങ്ങളിലായി നടത്തിയ ആക്രമണത്തില്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ 25 കുട്ടികള്‍ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍. ആക്രമണം വര്‍ധിക്കുന്ന സാഹചര്യത്തില്‍‍ യൂനിസെഫ് ആശങ്ക രേഖപ്പെടുത്തി.

ഫലസ്തീനിലെ കുട്ടികള്‍ക്ക് നേരെയുള്ള ഇസ്രായേല്‍ ആക്രമണം വര്‍ധിക്കുന്നതായി ഐക്യരാഷ്ട്രസഭ. ഇസ്രായേല്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ വിവിധ ഇടങ്ങളിലായി നടത്തിയ ആക്രമണത്തില്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ 25 കുട്ടികള്‍ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍. ആക്രമണം വര്‍ധിക്കുന്ന സാഹചര്യത്തില്‍‍ യൂനിസെഫ് ആശങ്ക രേഖപ്പെടുത്തി.

വെസ്റ്റ് ബാങ്ക് , കിഴക്കന്‍ ജറുസലേം എന്നിവിടങ്ങളില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ നിരവധി കുട്ടികളാണ് കൊല്ലപ്പെട്ടത്. 12 വയസ്സിനും17വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് കൊല്ലപ്പെടുന്നവരില്‍ ഏറെയും. 1,300 കുട്ടികള്‍ക്ക് ആക്രമണങ്ങളില്‍ പരിക്കേറ്റു. ജൂലൈ- സെപ്തംബര്‍ മാസങ്ങള്‍ക്കിടയില്‍ 4 കുട്ടികള്‍ കൊല്ലപ്പെട്ടെന്നും 165 പേര്‍ക്ക് പരിക്കേറ്റെന്നുമാണ് യൂനിസെഫിന്‍റെ കണക്ക്. പ്രകോപനമില്ലാതെ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ ഇസ്രായേലി സുരക്ഷാ ഉദ്യോഗസ്ഥര്‍ ആക്രമിക്കുന്നതായും യൂനിസെഫ് പറയുന്നു.

വെസ്റ്റ് ബാങ്കിലെ ഹെബ്റോണില്‍ ഒക്ടോബര്‍ 25ന് 17 വയസ്സുള്ള പെണ്‍കുട്ടിയെ ഇസ്രായേല്‍ പൊലീസ് വെടിവെച്ച് കൊന്നതും യൂനിസെഫ് ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ തോക്കും മറ്റു മാരകായുധങ്ങളും കൈവശം വെച്ച് സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് നേരെ മാത്രമാണ് വെടിയുതിര്‍ക്കുന്നതെന്നാണ് ഇസ്രായേലിന്‍റെ വിശദീകരണം.

12 വയസ്സിന് മുകളിലുള്ള കുട്ടികളെ വിചാരണ ചെയ്യാന്‍ ഇസ്രായേല്‍ നിയമം അനുശാസിക്കുന്നുണ്ട്. ആക്രമണങ്ങളില്‍ യൂനിസെഫ് ആശങ്ക രേഖപ്പെടുത്തി. ഒക്ടോബര്‍ മുതലുണ്ടായ സംഘര്‍ഷങ്ങളില്‍ 204 ഫലസ്തീന്‍ സ്വദേശികളും 28 ഇസ്രായേല്‍ വംശജരും കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്ക്.

Similar Posts