സിറിയന്‍ ജയിലുകളില്‍ കടുത്ത മനുഷ്യാവകാശ ലംഘനം
|സിറിയന്‍ ജയിലുകളില്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നുവെന്ന് റിപ്പോര്‍ട്ട്. 5 വര്‍ഷത്തിനിടെ അറുപതിനായിരത്തോളം തടവുകാര്‍ സിറിയന്‍ ജയിലുകളില്‍ മരിച്ചെന്ന് സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്ഹ്യൂമന് റൈറ്റ്സ് പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു
ഭക്ഷണമോ മരുന്നോ ഉള്‍പ്പെടെയുള്ള പ്രാഥമികാവശ്യങ്ങള്‍ പോലും സിറിയയിലെ സര്‍ക്കാര്‍ അധീനതയിലുള്ള ജയിലുകളില്‍ തടവുകാര്‍ക്ക് നിഷേധിക്കപ്പെടുന്നുണ്ട്. തടവുകാര്‍ കടുത്ത ശാരീരിക പീഡനത്തിന് വിധേയരാകുന്നുണ്ടെന്നും സിറിയന്ഒബസര്വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ആഭ്യന്തര കലാപം തുടങ്ങിയ2011 മുതല്ഇതുവരെ 60000പേരാണ് വിവിധ ജയിലുകളില്‍ കൊല്ലപ്പെട്ടത്.ഹ്യൂമന്‍ റൈറ്റ്സ് വാച്ചിന്റെ കണക്കു പ്രകാരം 28000 തടവുകാരണ് 5 വര്‍ഷത്തിനുള്ളില്‍ കൊല്ലപ്പെട്ടത്.രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലിലടക്കപ്പെട്ടവരാണ് തടവുകാരിലേറെയും.
ജയിലുകളില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് സര്‍ക്കാര്‍ മാത്രമല്ല വിമതര്‍ക്കും അല്‍നുസ്റ ഫ്രണ്ടിനും െഎസിനുമെല്ലാം ഉത്തരവാദിത്തമുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ ഹ്യൂമന്‍ റൈറ്റ്സ കൌണ്‍സില്‍ ആരോപിച്ചു. തടവുകാര്‍ക്ക് ജയിലുകളില്‍ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള നടപടികള്സ്വീകരിക്കണമെന്ന ആവശ്യവുമായി അമേരിക്കയും റഷ്യും ഉള്‍പ്പെടുന്ന ഇന്‍ര്‍നാഷ്ണല്‍ സിറിയസപ്പോര്ട്ട് ഗ്രൂപ്പ് രംഗത്തെത്തി.
അന്യായമായി തടവില്‍ പാര്‍പ്പിച്ചവരെ മോചിപ്പിക്കുന്നതിനായുള്ള ചര്ച്ചകള്സിറിയന്സര്ക്കാരുമായി നടത്തണമെന്നും ഐക്യരാഷ്ട്രസഭയുടെ സിറിയയിലെ ദൂതനോട് അമേരിക്കയും റഷ്യയും ആവശ്യപ്പെട്ടിട്ടുണ്ട്.