ടൂറിസം മേഖലയില്‍ പുതിയ പദ്ധതികളുമായി ഫ്രഞ്ച് സര്‍ക്കാര്‍
|2016 ജൂണ്‍ പത്തിനാണ് യൂറോ കപ്പ് ആരംഭിക്കുന്നത് ഇത് മുന്നില്‍ കണ്ടാണ്അധികൃതരുടെ നീക്കം.
ടൂറിസം മേഖലയിലെ അഭിവൃദ്ധി ലക്ഷ്യമിട്ട് പുതിയ പദ്ധതികളുമായി ഫ്രഞ്ച് സര്‍ക്കാര്‍. 2016 യൂറോ കപ്പ് മുന്നില്‍ കണ്ടാണ് അധികൃതരുടെ നീക്കം. ജൂണ്‍ പത്തിനാണ് യൂറോ കപ്പ് ആരംഭിക്കുന്നത്. തീവ്രവാദ ഭീഷണിയും തൊഴിലാളി പ്രക്ഷോഭങ്ങളും മൂലം പ്രതിസന്ധിയിലായ ടൂറിസം മേഖലയെ അഭവൃദ്ധിപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ക്കാണ് ഫ്രഞ്ച് സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുന്നത് .
മെയ്ഡ് ഇന്‍ പാരിസ് എന്ന പേരില്‍ ടൂറിസത്തെ പ്രോത്സാഹിപ്പിക്കാന്‍ പ്രത്യേക ക്യാമ്പെയിന്‍ നടത്തും. ഇതിന്‍റെ ആദ്യ പടിയായി പാരിസ് മേയര്‍ ആന്‍ ഹിഡാല്‍ഗോയും ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍ മാര്‍ക്ക് അയ്റോള്‍ട്ടും ഈഫല്‍ ചര്‍ച്ച നടത്തി. ടൂറിസം മേഖലയില്‍ നിന്നുള്ളവരും നയതന്ത്രജ്ഞരും ചര്‍ച്ചയില്‍ പങ്കെടുത്ത്. ലോകത്തിലെ തന്നെ ഏറ്റവും അധികം ആളുകളെത്തുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് പാരിസ്. നവംബറിലുണ്ടായ തീവ്രവാദി ആക്രമണത്തെ തുടര്‍ന്ന് ഫ്രാന്‍സിലേക്കുള്ള വിദേശ ടൂറിസ്റ്റുകളുടെ ഒഴുക്ക് കുറഞ്ഞിരുന്നു. യൂറോ കപ്പോടെ ഈ പ്രതിസന്ധിക്ക് പരിഹാരം കാണാമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
ഹോട്ടലുകളുമായി സഹചരിച്ച് പ്രത്യേക പരിപാടിയും അധികൃതര്‍ ആസൂത്രണം ചെയ്യുന്നുണ്ട്. ദിവസങ്ങളായി തുടരുന്ന തൊഴിലാളി പ്രക്ഷോഭം യൂറോ കപ്പിനെ ബാധിക്കുമോയെന്ന ആശങ്കയുണ്ടെങ്കിലും ഇതിനെ മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഫ്രഞ്ച് സര്‍ക്കാര്‍