അമേരിക്കക്ക് ഇറാന്റെ ആണവ കരാറുകളെ തകര്‍ക്കാന്‍ സാധിക്കില്ലെന്ന് ഹസ്സന് റൂഹാനി
|ഇറാന്റെ ആണവ കരാറുകളോട് എതിര്‍പ്പുള്ളവര്‍ ട്രംപിനൊപ്പം കൂടിയത് കൊണ്ട് കാര്യമില്ലെന്നും റൂഹാനി വ്യക്തമാക്കി
ആണവായുധ വിഷയത്തില്‍ അമേരിക്കയെ വെല്ലുവിളിച്ച് വീണ്ടും ഇറാന്. അമേരിക്കക്ക് ഇറാന്റെ ആണവ കരാറുകളെ തകര്‍ക്കാന്‍ സാധിക്കില്ലെന്ന് പ്രസിഡന്റ് ഹസ്സന് റൂഹാനി പറഞ്ഞു. ഇറാന്റെ ആണവ കരാറുകളോട് എതിര്‍പ്പുള്ളവര്‍ ട്രംപിനൊപ്പം കൂടിയത് കൊണ്ട് കാര്യമില്ലെന്നും റൂഹാനി വ്യക്തമാക്കി. ആറ് വന്‍ ശക്തികളുമായുളള ഇറാന്റെ ആണവ കരാറുകള്‍ തകര്‍ക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡെണാള്‍ഡ് ട്രംപിന് സാധിക്കില്ലെന്ന് ഇറാന്.
ഇറാന്റെ കരാറുകള്‍ തകര്‍ക്കാന്‍ അമേരിക്ക പല തവണയായി ശ്രമിക്കുന്നു. എന്നാല്‍ അവര്‍ക്ക് ഇന്നുവരെ വിജയിക്കാന്‍ സാധിച്ചിട്ടില്ല. അതുകൊണ്ട് ഇറാന്റെ ആണവ നയങ്ങളോട് എതിര്‍പ്പുളളവര്‍ അമേരിക്കയെ ആശ്രയിച്ചിട്ട് കാര്യമുണ്ടാവിലെന്നും റുഹാനി പറഞ്ഞു.
2015 ല്‍ ഇറാനും അമേരിക്കയും മറ്റ് ശക്തികളും തമ്മിലുണ്ടാക്കിയ ആണവ ഉടമ്പടി ഇറാന് പാലിക്കിന്നിലെന്ന് കഴിഞ്ഞ ഒക്ടോബറില്‍ അമേരിക്ക ആരോപിച്ചിരുന്നു. തുടര്‍ന്ന് ഇറാനെതിരെയുളള ഉപരോധം പുനസ്ഥാപിക്കുന്ന കാര്യവും അമേരിക്കന്‍ കോണ്‍ഗ്രസ് ചര്‍ച്ച ചെയ്തിരുന്നു. നേരത്തെ ഇറാനുമായി ഉണ്ടാക്കിയ ധാരണ പ്രകാരം ഇറാനു മേലെ ആണവ കാര്യങ്ങളുമായി ബന്ധപ്പെട്ട ഉപരോധം അമേരിക്ക നീക്കിയിരുന്നു. അമേരിക്കയുമായി പരസ്പരം ഉണ്ടാക്കിയ ധാരണയില്‍ നിന്ന് ആമേരിക്ക പിന്മാറാത്തിടത്തേളം ധാരണ ലംഘിക്കിലെന്ന് ഇറാന് പറഞ്ഞിരുന്നു.