International Old
ബുറുണ്ടിയില്‍ സേനയെ വിന്യസിക്കാനുള്ള യുഎന്‍ നീക്കത്തിനെതിരെ സര്‍ക്കാര്‍ബുറുണ്ടിയില്‍ സേനയെ വിന്യസിക്കാനുള്ള യുഎന്‍ നീക്കത്തിനെതിരെ സര്‍ക്കാര്‍
International Old

ബുറുണ്ടിയില്‍ സേനയെ വിന്യസിക്കാനുള്ള യുഎന്‍ നീക്കത്തിനെതിരെ സര്‍ക്കാര്‍

Sithara
|
4 May 2018 2:10 PM GMT

ബുറുണ്ടിയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ നിരീക്ഷിക്കാനും ഒരു വര്‍ഷമായി തുടരുന്ന സംഘര്‍ഷം നിയന്ത്രിക്കാനുമാണ് ഐക്യരാഷ്ട്രസഭ സുരക്ഷാ സൈന്യത്തെ അയക്കാന്‍ തീരുമാനിച്ചത്.

ബുറുണ്ടിയില്‍ ഐക്യരാഷ്ട്രസഭയുടെ സേനയെ വിന്യസിക്കാനുള്ള നീക്കത്തിനെതിരെ സര്‍ക്കാര്‍ രംഗത്ത്. രാജ്യത്തിന്റെ സുരക്ഷ ഭദ്രമാണ്. പുറത്തുനിന്നുള്ള സൈന്യത്തെ അയക്കാനുള്ള ഐക്യരാഷ്ട്രസഭയുടെ തീരുമാനം രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും സര്‍ക്കാര്‍ കുറ്റപ്പെടുത്തി.

ബുറുണ്ടിയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ നിരീക്ഷിക്കാനും ഒരു വര്‍ഷമായി തുടരുന്ന സംഘര്‍ഷം നിയന്ത്രിക്കാനുമാണ് ഐക്യരാഷ്ട്രസഭ സുരക്ഷാ സൈന്യത്തെ അയക്കാന്‍ തീരുമാനിച്ചത്. 228 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കാനായിരുന്നു പദ്ധതി. എന്നാല്‍ തീരുമാനത്തിനെതിരെ ബുറുണ്ടി സര്‍ക്കാര്‍ രംഗത്ത് വന്നു. രാജ്യത്ത് പര്യാപ്തമായ സുരക്ഷയൊരുക്കാന്‍ ബുറുണ്ടി സൈന്യത്തിന് ശേഷിയുണ്ടെന്ന് സര്‍ക്കാര്‍ വാദിച്ചു. മുന്‍കൂട്ടി അനുമതിയില്ലാതെ പുറത്തുനിന്നുള്ള സൈന്യം ബുറുണ്ടിയില്‍ പ്രവേശിക്കാന്‍ പാടില്ല. അത് രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് സര്‍ക്കാര്‍ വക്താവ് ഫിലിപ്പ് സോബോനാരീബ കുറ്റപ്പെടുത്തി.

എന്നാല്‍ വ്യത്യസ്ത അഭിപ്രായമാണ് സന്നദ്ധ സംഘടനകള്‍ക്കുള്ളത്. പ്രസിഡന്റ് പിയറി കുറുന്‍സിസയുടെ ഭീഷണിക്ക് വഴങ്ങരുതെന്നും യുഎന്‍ എത്രയും വേഗം രാജ്യത്ത് സൈന്യത്തെ വിന്യസിക്കണവുമെന്നാണ് ഇവരുടെ നിലപാട്. വെള്ളിയാഴ്ച ചേര്‍ന്ന യുഎന്‍ സുരക്ഷാ കൌണ്‍സിലാണ് ബുറുണ്ടിയിലേക്ക് പട്ടാളത്തെ അയക്കാമെന്ന് തീരുമാനമെടുത്തത്.

Related Tags :
Similar Posts