തീവ്രവാദ ഗ്രൂപ്പുകളുടെ ഫണ്ടുകളെകുറിച്ച റിപ്പോര്‍ട്ട് പുറത്തുവിടുന്നത് തെരേസ മേ വൈകിപ്പിക്കുന്നതായി ആരോപണം
|ബ്രിട്ടനിലെ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് ലഭിക്കുന്ന വിദേശഫണ്ടുകളെ കുറിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രധാനമന്ത്രി തെരേസമേ പൂഴ്‍ത്തിയെന്നാണ് ഉയര്‍ന്നിരിക്കുന്ന ആരോപണം
ബ്രിട്ടനില്‍ തീവ്രവാദ ഗ്രൂപ്പുകളുടെ ഫണ്ടുകളെകുറിച്ച് നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവിടുന്നത് പ്രധാനമന്ത്രി തെരേസ മേ വൈകിപ്പിക്കുന്നതായി ആരോപണം. സൌദി അറേബ്യയെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന റിപ്പോര്‍ട്ട് യാതൊരു കാരണവുമില്ലാതെ തെരേസമേ തടഞ്ഞുവെച്ചിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.
ബ്രിട്ടനിലെ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് ലഭിക്കുന്ന വിദേശഫണ്ടുകളെ കുറിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രധാനമന്ത്രി തെരേസമേ പൂഴ്‍ത്തിയെന്നാണ് ഉയര്‍ന്നിരിക്കുന്ന ആരോപണം. 2015ല്‍ അന്നത്തെ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ കമ്മീഷന്‍ ചെയ്തതാണ് ഈ റിപ്പോര്‍ട്ട്. അന്ന് ആഭ്യന്തര സെക്രട്ടറിയായിരുന്ന തെരേസ മേ റിപ്പോര്‍ട്ട് അംഗീകരിക്കുകയും ചെയ്തതാണെന്ന് ദ ഗാര്‍ഡിയന്‍ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. സൌദി അറേബ്യയെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതാണ് റിപ്പോര്‍ട്ടെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. റിപ്പോര്‍ട്ടിനെ കുറിച്ച് ഗ്രീന്‍ പാര്‍ട്ടി നേതാവ് കരോളിന്‍ ലൂകാസിന്റെ ചോദ്യത്തോട് റിപ്പോര്‍ട്ടിലൂടെ രാജ്യത്തെ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് ലഭിക്കുന്ന ഫണ്ടുകളെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ സാധിച്ചെന്ന് മാത്രമായിരുന്നു മേയുടെ മറുപടി. റിപ്പോര്‍ട്ട് പുറത്തുവിടുന്ന കാര്യത്തില്‍ തീരുമാനമെടക്കേണ്ടത് തെരേസമേ ആണെന്നാണ് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നത്.