നവാസ് ശെരീഫിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ആജീവനാന്ത വിലക്ക്
|പനാമ പേപ്പർ അഴിമതി കേസിൽ ഉൾപ്പെട്ട നവാസ് ശരീഫിന് കഴിഞ്ഞ വർഷം പ്രധാനമന്ത്രി സ്ഥാനം നഷ്ടപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇതേ കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് വിലക്ക് വരുന്നത്.
പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ശെരീഫിന് തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍ ആജീവനാന്ത വിലക്ക്. പനാമ കേസുമായി ബന്ധപ്പെട്ട് പാകിസ്താന്‍ സുപ്രീംകോടതിയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.
ഇതേ നിയമപ്രകാരം തെഹരീഖ്-ഇ-ഇൻസാഫ് നേതാവ് ജഹാംഗീർ തരീനെയും തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിൽ നിന്ന് പാക് സുപ്രീംകോതി കഴിഞ്ഞ വർഷം വിലക്കിയിയിരുന്നു പനാമ പേപ്പർ അഴിമതി കേസിൽ ഉൾപ്പെട്ട നവാസ് ശരീഫിന് കഴിഞ്ഞ വർഷം പ്രധാനമന്ത്രി സ്ഥാനം നഷ്ടപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇതേ കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് വിലക്ക് വരുന്നത്.
താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ഗൂഢാലോചനയുടെ ഭാഗമാണ് തനിക്കെതിരായ വിലക്കെന്നും നവാസ് ശരീഫ് പ്രതികരിച്ചു.