International Old
കറുത്തവനേ ഓടിക്കോ, ഹിജാബ് മാറ്റൂ... ട്രംപിന്റെ അമേരിക്കയിലേക്ക് സ്വാഗതംകറുത്തവനേ ഓടിക്കോ, ഹിജാബ് മാറ്റൂ... ട്രംപിന്റെ അമേരിക്കയിലേക്ക് സ്വാഗതം
International Old

കറുത്തവനേ ഓടിക്കോ, ഹിജാബ് മാറ്റൂ... ട്രംപിന്റെ അമേരിക്കയിലേക്ക് സ്വാഗതം

Ubaid
|
6 May 2018 3:21 PM GMT

വിദ്വേഷ പരാമര്‍ശങ്ങളായിരുന്നു പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന്റെ പ്രധാന പ്രചാരണായുധം

പുതിയ പ്രസിഡന്റായി ട്രംപ് തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം അമേരിക്കയില്‍ വംശീയാധിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. ആഫ്രിക്കന്‍ - അമേരിക്കന്‍ വംശജര്‍, മുസ്‍ലിംകളുമാണ് ഇത്തരം ആക്രമങ്ങള്‍ക്ക് കൂടുതലും ഇരയാകുന്നത്. സ്ത്രീവിരുദ്ധതയുടെയും ഇസ്‍ലാം ഭീതിയുടെയും വംശീയ വിദ്വേഷത്തിന്റെ നിരവധി സംഭവങ്ങള്‍ ഈ രണ്ടു ദിവസങ്ങളിലായി അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തു.

അതിനിടെ ട്രംപ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ അമേരിക്കക്കാര്‍ക്ക് ഗൂഗിളില്‍ കൂടുതലും തെരഞ്ഞത് പ്രസിഡണ്ടിനെ എങ്ങനെ ഇംപീച്ച് ചെയ്യാം എന്നതിനെക്കുറിച്ചായിരുന്നു. വിദ്വേഷ പരാമര്‍ശങ്ങളായിരുന്നു പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന്റെ പ്രധാന പ്രചാരണായുധം. വെളുത്തവന്റെ അമേരിക്ക എന്ന വികാരത്തെ ട്രംപ് ഫലപ്രദമായി ഉപയോഗിച്ചു. മുസ്ലീംങ്ങള്‍ക്കും കറുത്തവംശജര്‍ക്കുമെതിരെയും വിവാദ പരാമര്‍ശങ്ങള്‍ ഉണ്ടായി. മുന്‍കാലങ്ങളിലെ ട്രംപിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും വീഡിയോ സഹിതം പുറത്തുവന്നു. ലൈംഗീക ആരോപണങ്ങളും ട്രംപിനെതിരെ ഉയര്‍ന്നുവന്നു.

Related Tags :
Similar Posts