International Old
ആണവ കരാറില്‍ നിന്നും പിന്മാറാനുള്ള അമേരിക്കയുടെ തീരുമാനം പുനപരിശോധിക്കണമെന്ന് റഷ്യയും ഇറാനുംആണവ കരാറില്‍ നിന്നും പിന്മാറാനുള്ള അമേരിക്കയുടെ തീരുമാനം പുനപരിശോധിക്കണമെന്ന് റഷ്യയും ഇറാനും
International Old

ആണവ കരാറില്‍ നിന്നും പിന്മാറാനുള്ള അമേരിക്കയുടെ തീരുമാനം പുനപരിശോധിക്കണമെന്ന് റഷ്യയും ഇറാനും

Jaisy
|
6 May 2018 12:18 PM GMT

ഇരു രാജ്യങ്ങളിലെയും വിദേശകാര്യമന്ത്രിമാര്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച് ചര്‍ച്ചചെയ്തത്. കരാറുമായി ബന്ധപ്പെട്ട ആശങ്കകളും കൂടിക്കാഴ്ചയില്‍ ഉയര്‍ന്നു

ആണവ കരാറില്‍ നിന്നും പിന്മാറാനുള്ള അമേരിക്കയുടെ തീരുമാനം പുനപരിശോധിക്കണമെന്ന് റഷ്യയും ഇറാനും. ഇരു രാജ്യങ്ങളിലെയും വിദേശകാര്യമന്ത്രിമാര്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച് ചര്‍ച്ചചെയ്തത്. കരാറുമായി ബന്ധപ്പെട്ട ആശങ്കകളും കൂടിക്കാഴ്ചയില്‍ ഉയര്‍ന്നു.

റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവും ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരീഫും തമ്മിലാണ് മോസ്കോയില്‍ കൂടിക്കാഴ്ച നടത്തിയത്. ഇറാന്‍ ന്യൂക്ലിയര്‍ കരാറുമായി ബന്ധപ്പെട്ട ആശങ്കകളായിരുന്നു കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായത്. കരാറില്‍ നിന്നും പിന്മാറാനുള്ള അമേരിക്കയുടെ തീരുമാനം പുനപരിശോധിക്കേണ്ടതുണ്ടെന്നും ആണവലകരാറില്‍ ഭേദഗതി വരുത്തുന്നതുമായി ബന്ധപ്പെട്ട് ജെസിപിഒഎയിലെ ചില അംഗങ്ങളി‍ല്‍ നിന്നുള്ള വിരുദ്ധ നിലപാടുകളാണ് അമേരിക്കയെ കരാറില്‍ നിന്നും പിന്നോട്ടടിച്ചതെന്നും ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് വാദ് സരീഫ് പറഞ്ഞു.
സംയുക്ത സമഗ്ര കര്‍മപദ്ധതിയായ ആണവ കരാറിന്റെ ഇപ്പോഴത്തെ സാഹചര്യം വിലയിരുത്തേണ്ട സമയമായെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവ് പറഞ്ഞു. സിറിയയിലെ നിലവിലെ സാഹചര്യം ഉള്‍പ്പെടെ ദേശീയ അന്തര്‍ദേശീയ വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ഇരുവരും ചര്‍ച്ച ചെയ്തു.

Related Tags :
Similar Posts