ഈജിപ്തില്‍ രാഷ്ട്രീയ എതിരാളികള്‍ വേട്ടയാടപ്പെടുന്നുവെന്ന് ആംനെസ്റ്റി റിപ്പോര്‍ട്ട്
|മുഹമ്മദ് മുര്‍സിയെ അട്ടിമറിച്ച് ഈജിപ്തില്‍ അധികാരത്തിലെത്തിയ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസിയുടെ നേതൃത്വത്തിലുള്ള ഭരണകൂടത്തിനു കീഴില്‍ രാഷ്ട്രീയ എതിരാളികള്‍ വേട്ടയാടപ്പെടുന്നതായി ആംനസ്റ്റി ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട്.
മുഹമ്മദ് മുര്‍സിയെ അട്ടിമറിച്ച് ഈജിപ്തില്‍ അധികാരത്തിലെത്തിയ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസിയുടെ നേതൃത്വത്തിലുള്ള ഭരണകൂടത്തിനു കീഴില്‍ രാഷ്ട്രീയ എതിരാളികള്‍ വേട്ടയാടപ്പെടുന്നതായി ആംനസ്റ്റി ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം രാഷ്ട്രീയ പ്രവര്‍ത്തകരും സര്‍ക്കാര്‍ വിരുദ്ധരും വിദ്യാര്‍ത്ഥികളുമടക്കം നൂറുകണക്കിന് ആളുകള്‍ രാജ്യത്ത് അപ്രത്യക്ഷരായതായി സംഘടന പറയുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ആംനെസ്റ്റി ഫ്ലാഷ് മോബും നടത്തി.
14 വയസുള്ള കുട്ടികള്‍ വരെ സര്‍ക്കാര്‍ കസ്റ്റഡിയില്‍ കാണാതായവരില്‍ പെടും. രാഷ്ട്രീയ എതിരാളികളെ പിടികൂടി ഭരണകൂടം തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും ആംനെസ്റ്റി ചൂണ്ടിക്കാട്ടുന്നു. 2015 മാര്‍ച്ചില്‍ മഗ്ദി അബ്ദുല്‍ ഗഫാര്‍ ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റെടുത്ത ശേഷമാണ് തിരോധാനം വര്‍ധിച്ചത്. സായുധ സേന വീടുകളിലേക്ക് ഇരച്ചുകയറിയാണ് ആളുകളെ പിടികൂടുന്നത്. പിടികൂടപ്പെട്ട നൂറുകണക്കിന് ആളുകള്‍ കെയ്‌റോയിലെ ആഭ്യന്തര മന്ത്രാലയ ആസ്ഥാനത്തിനു കീഴിലുള്ള എന്‍.എസ്.എ ഓഫീസുകളില്‍ കഴിയുന്നുണ്ടെന്നാണ് വിവരം.