ബ്രെക്സിറ്റ് ലോകസമ്പത്ത് വ്യവസ്ഥയെ ബാധിക്കുമെന്ന് ജി20 ഉച്ചകോടി
|അപ്രതീക്ഷിതമായ തീരുമാനം വരുന്ന വര്‍ഷങ്ങളില്‍ സമ്പദ് ഘടനയില്‍ പ്രതിഫലിക്കുമെന്നും ഉച്ചകോടി വിലയിരുത്തി
ലോകസമ്പത്ത് വ്യവസ്ഥയെ ബ്രെക്സിറ്റ് സാരമായി ബാധിക്കുമെന്ന് ചൈനയില്‍ ചേര്‍ന്ന ജി20 ഉച്ചകോടി. അപ്രതീക്ഷിതമായ തീരുമാനം വരുന്ന വര്‍ഷങ്ങളില്‍ സമ്പദ് ഘടനയില്‍ പ്രതിഫലിക്കുമെന്നും ഉച്ചകോടി വിലയിരുത്തി. വിവിധ രാജ്യങ്ങളിലെ ധനകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് വിലയിരുത്തല്‍. ജി 20 ഉച്ചകോടിയുടെ ഭാഗമായി അവസാന ദിനം ധനകാര്യ മന്ത്രിമാര്‍ യോഗം ചേര്‍ന്നു. ഈ യോഗത്തിലാണ് ബ്രക്സിറ്റ് ലോകസമ്പദ്ഘടനയെ ബാധിക്കുമെന്ന വിലയിരുത്തല്‍. ബ്രെക്സിറ്റുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രതിസന്ധികള്‍ പരിഹരിക്കാന്‍ കൃത്യമായ നടപടികള്‍ സ്വീകരിച്ചതായും സമ്മേളനം വിലയിരുത്തി. 2016-2017ലും സമ്പത്ത് വ്യവസ്ഥയില്‍ പുരോഗതിയുണ്ടാകുമെന്ന് ജി 20 വിലയിരുത്തിയതായി ജര്‍മ്മന്‍ സെന്‍ട്രല്‍ ബാങ്ക് പ്രസിഡന്റ് പറഞ്ഞു. യുദ്ധം, തീവ്രവാദം, അഭയാര്‍ഥി പ്രവാഹം എന്നീ വിഷയങ്ങള്‍ സമ്പത്ത് വ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്നതായും ഉച്ചകോടി വിലയിരുത്തി.