International Old
പാകിസ്താനുള്ള 2000 കോടി രൂപയുടെ സൈനികസഹായം അമേരിക്ക തടഞ്ഞുപാകിസ്താനുള്ള 2000 കോടി രൂപയുടെ സൈനികസഹായം അമേരിക്ക തടഞ്ഞു
International Old

പാകിസ്താനുള്ള 2000 കോടി രൂപയുടെ സൈനികസഹായം അമേരിക്ക തടഞ്ഞു

Ubaid
|
8 May 2018 12:49 PM GMT

പാകിസ്താന്‍റെ സൈനിക ചിലവിലേക്കായി അമേരിക്ക വാഗ്ദാനം ചെയ്തിരുന്ന 2000 കോടി രൂപ നല്‍കാനുള്ള അനുമതിപത്രത്തില്‍ ഒപ്പുവെക്കാന്‍ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ആഷ്ടണ്‍ കാര്‍ട്ടര്‍ വിസമ്മതിച്ചു.

പാകിസ്താന് തിരിച്ചടിയായി 2000 കോടി രൂപയുടെ സൈനികസഹായം അമേരിക്ക തടഞ്ഞു. ഭീകരരെ അമര്‍ച്ച ചെയ്യുന്നതിനാവശ്യമായ നടപടികള്‍‌ സ്വീകരിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അമേരിക്ക വാഗ്ദാനം ചെയ്തിരുന്ന സഹായം നിഷേധിച്ചത്.

പാകിസ്താന്‍റെ സൈനിക ചിലവിലേക്കായി അമേരിക്ക വാഗ്ദാനം ചെയ്തിരുന്ന 2000 കോടി രൂപ നല്‍കാനുള്ള അനുമതിപത്രത്തില്‍ ഒപ്പുവെക്കാന്‍ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ആഷ്ടണ്‍ കാര്‍ട്ടര്‍ വിസമ്മതിച്ചു. ഭീകരരെ ഇല്ലാതാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സൈനിക സഹായം അമേരിക്ക തടഞ്ഞത്. മൗലവി ജലാലുദ്ദീന്‍ ഹഖാനിയുടെ നേതൃത്വത്തിലുള്ള സംഘത്തെ നേരിടുന്നതില്‍ വീഴ്ച വരുത്തിയെന്നാണ് പ്രതിരോധവകുപ് ചൂണ്ടിക്കാട്ടിയത്. അഫ്ഗാനിസ്താനിലെ യു.എസ് സൈന്യത്തെ സഹായിക്കുന്ന പാകിസ്താന് സൈനികസഹായമായി 700 ദശലക്ഷം യു.എസ് ഡോളര്‍ 2002-ല്‍ പാകിസ്താന് നല്‍കിയിരുന്നു.

വടക്കന്‍ വസീറിസ്താനിലും മറ്റ് പ്രദേശങ്ങളിലുള്ള ഗോത്രമേഖലകളിലും പാക് സൈന്യം നടത്തുന്ന നടപടികള്‍ തൃപ്തികരമാണെങ്കിലും ഇതരഭാഗങ്ങളില്‍ അഫ്ഗാന്‍ താലിബാനും ഹഖാനി സംഘവും ഇപ്പോഴും പ്രവര്‍ത്തിക്കുകയാണെന്നും പെന്‍റഗണ്‍ വക്താവ് ആദം സ്റ്റംപ് പറഞ്ഞു. കാബൂളിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തിനുനേര്‍ക്കുണ്ടായ ആക്രമണത്തിലും മറ്റ് ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്കും നേരെ ആക്രമണം നടത്തിയതിലും ബന്ധമുണ്ടെന്ന ആരോപണം നേരിടുന്നവരാണ് ഹഖാനി സംഘം.

Similar Posts