International Old
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്റണ് വ്യക്തമായ മേധാവിത്വമെന്ന് സര്‍വെപ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്റണ് വ്യക്തമായ മേധാവിത്വമെന്ന് സര്‍വെ
International Old

പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്റണ് വ്യക്തമായ മേധാവിത്വമെന്ന് സര്‍വെ

Jaisy
|
8 May 2018 10:05 AM GMT

ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ 7 മുതല്‍ 13 ശതമാനം വരെ അധികം വോട്ട് ഹിലരി നേടുമെന്നാണ് പ്രവചനം

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്റണ് വ്യക്തമായ മേധാവിത്വമെന്ന് റോയിറ്റേഴ്സ് നടത്തിയ അഭിപ്രായ സര്‍വേ ഫലം. ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ 7 മുതല്‍ 13 ശതമാനം വരെ അധികം വോട്ട് ഹിലരി നേടുമെന്നാണ് പ്രവചനം.

സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള വീഡിയോ പുറത്തുവന്നതിന് പിന്നാലെ ലൈംഗിക ആരോപണം നേരിടുന്ന റിപ്പബ്ലിക്കന് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ ജനപ്രീതി ഇടിയുന്നതിനിടെയാണ് അഭിപ്രായ സര്‍വേ ഫലം പുറത്തുവന്നത്. 50 സ്റ്റേറ്റുകളിലാണ് റോയിറ്റേഴ്സ സര്‍വേ നടത്തിയത് . ട്രംപിനേക്കാള്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ഹിലരിക്ക് 7 മുതല്‍ 13 ശതമാനം അധികം വോട്ടര്‍മാരുടെ പിന്തുണയുണ്ട്. ആകെ വോട്ടര്‍മാരില്‍ 44 ശതമാനംപേര്‍ ഹിലരിയെയും 37 ശതമാനം പേര്‍ ട്രംപിനെയും പിന്തുണയ്ക്കുന്നു. ലിബര്‍ട്ടേറിയന്‍ സ്ഥാനാര്‍ത്ഥി ഗാരി ജോണ്‍സണ്6 ശതമാനവും ഗ്രീന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജില്‍ സ്റ്റെയിന്‍ 2 ശതമാനവും വോട്ടര്‍മാര്‍ പിന്തുണയ്ക്കുന്നു. രണ്ട് വട്ടമായി നടന്ന സ്ഥാനാര്‍ത്ഥി സംവാദത്തിലും ഹിലരി ട്രംപിനേക്കാള്‍ മുന്നിട്ടുനിന്നെന്നാണ് വിലയിരുത്തല്‍.

Similar Posts