ഹാരി പോട്ടര്‍ ജനിച്ചു വീണ കസേര വില്‍പനക്ക്
|ടൈപ്പ് റൈറ്ററിന് മുന്‍പില്‍ പ്രിയപ്പെട്ട ഈ കസേര വലിച്ചിട്ടാണ് റൌളിംഗ് ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയ ഹാരി പോര്‍ട്ടറിന് ജീവന്‍ നല്‍കിയത്.
ഹാരിപോട്ടര്‍ കഥയെഴുതാന്‍ ജെ കെ റൌളിംഗ് ഉപയോഗിച്ച മരക്കസേര ലേലത്തിന്. ന്യൂയോര്‍ക്കിലാണ് കസേര ലേലത്തിന് വെച്ചിരിക്കുന്നത്.
ഹാരി പോര്‍ട്ടറിന്‍റെ ആദ്യ രണ്ട് ഭാഗങ്ങള്‍ ഈ കസേരയില്‍ ഇരുന്നുകൊണ്ടാണ് ജെ.കെ റൌളിംഗ് രചിച്ചത്. ഇതേ രൂപത്തിലുള്ള നിരവധി കസേരകള്‍ വീട്ടിലുണ്ടായിരുന്നെങ്കിലും റൌളിംഗിന് സുഖകരമായി എഴുതാന്‍ കഴിയുക ഈ കസേരയില്‍ ഇരുന്നാലായിരുന്നു. ജെ.കെ റൌളിംഗ് കത്തുകളിലും ഈ കസേരയെ ക്കുറിച്ച് പറഞ്ഞിരുന്നു. ടൈപ്പ് റൈറ്ററിന് മുന്‍പില്‍ പ്രിയപ്പെട്ട ഈ കസേര വലിച്ചിട്ടാണ് റൌളിംഗ് ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയ ഹാരി പോര്‍ട്ടറിന് ജീവന്‍ നല്‍കിയത്. വെറും കസേര എന്നതിന് ഉപരി ഹാരി പോര്‍ട്ടറിന്‍റെ ജനനത്തിന് സാക്ഷിയായി എന്നതിന്‍റെ പേരില്‍ ചരിത്രത്തിന്‍റെ ഭാഗമാണ് ഈ കസേരയും. ജെ കെ റൌളിംഗിന്‍റെ കയ്യൊപ്പോടുകൂടിയാണ് കസേര ലേലത്തില്‍ വെച്ചിരിക്കുന്നത്.
ജെ കെ റൌളിംഗിന്‍റെ കസേരയും കത്തും 2002ലാണ് ആദ്യമായി ലേലത്തിന് വെച്ചത്. കുട്ടികളോടുള്ള അതിക്രമത്തിനെതിരെ പ്രവര്‍ത്തിക്കുന്നിന് തുക കണ്ടെത്തുന്നതിന് വേണ്ടിയായിരുന്നു ഇവ രണ്ടും ലേലത്തില്‍ വച്ചത്. അന്ന് 23,000 ഡോളറിനായിരുന്നു ലേലത്തില്‍ വിറ്റത്. 2009ല്‍ വീണ്ടെടുത്ത കസേരയും കത്തും 29,000 ഡോളറിന് വീണ്ടും ലേലത്തില്‍ വിറ്റു. ഇപ്പോള്‍ 65,000 ഡോളറാണ് ലേല തുക. ജെ കെ റൌളിംഗ് ഒപ്പിട്ട ഹാരി പോര്‍ട്ടറിന്‍റെ വിവിധ ഭാഗങ്ങളും ഇവിടെ ലേലത്തിനുണ്ട്. 10,000 മുതല്‍ 10,500 ഡോളര്‍ വരെയാണ് ഇതിന് വില ഇട്ടിരിക്കുന്നത്. ടെക്സാസിലെ ഡെല്‍സിലാണ് കസേര ലേലത്തിന് വെച്ചിരിക്കുന്നത്. നാളെ ഓണ്‍ലൈനിലൂടെ തത്സമയലേലവും നടക്കും.