International Old
മെഡിറ്ററേനിയന്‍ കടലില്‍ കുടുങ്ങിയ 453  അഭയാര്‍ഥികളെ രക്ഷിച്ചുമെഡിറ്ററേനിയന്‍ കടലില്‍ കുടുങ്ങിയ 453 അഭയാര്‍ഥികളെ രക്ഷിച്ചു
International Old

മെഡിറ്ററേനിയന്‍ കടലില്‍ കുടുങ്ങിയ 453 അഭയാര്‍ഥികളെ രക്ഷിച്ചു

Sithara
|
8 May 2018 6:11 AM GMT

മെഡിറ്റേറിയന്‍ കടലില്‍ കുടുങ്ങിക്കിടന്നിരുന്ന അഭയാര്‍ഥികള്‍ അഗസ്തയിലെ സിസിയന്‍ തുറമുഖത്ത് എത്തി.

മെഡിറ്റേറിയന്‍ കടലില്‍ കുടുങ്ങിക്കിടന്നിരുന്ന അഭയാര്‍ഥികള്‍ അഗസ്തയിലെ സിസിയന്‍ തുറമുഖത്ത് എത്തി. മാള്‍ട്ട ആസ്ഥാനമായ എന്‍ജിഒയാണ് ഇവരെ രക്ഷിച്ചത്. തുറമുഖത്ത് എത്തിയ കപ്പലില്‍ 7 മൃതദേഹങ്ങളുമുണ്ടായിരുന്നു.

ഗര്‍ഭിണികളും കുട്ടികളുമടക്കം 453 പേരാണ് കഴിഞ്ഞ ദിവസം ഫിനിക്സ് തീരത്ത് എത്തിച്ചേര്‍ന്നത്. കടലില്‍ ഒഴുകി നടന്ന ഏഴ് മൃതദേഹങ്ങളും രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തു. എട്ട് വയസ്സ് പ്രായം തോന്നിക്കുന്ന കുട്ടിയുടെ മൃതദേഹവും ഇതില്‍ പെടും.

ഒന്‍പതിനായിരത്തിലധികം വരുന്ന ആഫ്രിക്കന്‍ അഭയാര്‍ഥികളെ കഴിഞ്ഞ ആഴ്ച മെഡിറ്റേറിയന്‍ കടലില്‍ നിന്നും രക്ഷിച്ചിരുന്നു. ലിബിയയിലെ കള്ളക്കടത്തുകാരില്‍ നിന്നാണ് രക്ഷിച്ചത്. ഇരുപതിനായിരത്തോളം വരുന്ന അഭയാര്‍ഥികള്‍ ക്രിമിനല്‍ ഗ്രൂപ്പുകളുടെ കൈയിലായിരുന്നുവെന്ന് അന്താരാഷ്ട്ര കുടിയേറ്റ സംഘടന അറിയിച്ചു.

Related Tags :
Similar Posts