International Old
രാഖൈനില്‍ നിന്ന് പലായനം ചെയ്ത റോഹിങ്ക്യന്‍ മുസ്ലിംകളില്‍60 ശതമാനവും കുട്ടികളാണെന്ന് യൂനിസെഫ്രാഖൈനില്‍ നിന്ന് പലായനം ചെയ്ത റോഹിങ്ക്യന്‍ മുസ്ലിംകളില്‍60 ശതമാനവും കുട്ടികളാണെന്ന് യൂനിസെഫ്
International Old

രാഖൈനില്‍ നിന്ന് പലായനം ചെയ്ത റോഹിങ്ക്യന്‍ മുസ്ലിംകളില്‍60 ശതമാനവും കുട്ടികളാണെന്ന് യൂനിസെഫ്

admin
|
8 May 2018 12:42 AM GMT

രാഖൈനിലെ 40 ശതമാനം റോഹിങ്ക്യക്കാരും ബംഗ്ലാദേശിലേക്ക് പലായനം ചെയ്തതായും ഐക്യരാഷ്ട്രസഭ. രണ്ട് ലക്ഷത്തി നാല്‍പതിനായിരം റോഹിങ്ക്യന്‍ കുട്ടികളാണ് ബംഗ്ലാദേശിലേക്കെത്തിയത്.

മ്യാന്മറിലെ രാഖൈനില്‍നിന്ന് ക്രൂരമായ പീഡനത്തെത്തുടര്‍ന്ന് പലായനം ചെയ്ത റോഹിങ്ക്യന്‍ മുസ്ലിംകളില്‍60 ശതമാനവും കുട്ടികളാണെന്ന് യൂനിസെഫ്. രാഖൈനിലെ 40 ശതമാനം റോഹിങ്ക്യക്കാരും ബംഗ്ലാദേശിലേക്ക് പലായനം ചെയ്തതായും ഐക്യരാഷ്ട്രസഭ. രണ്ട് ലക്ഷത്തി നാല്‍പതിനായിരം റോഹിങ്ക്യന്‍ കുട്ടികളാണ് ബംഗ്ലാദേശിലേക്കെത്തിയത്. ഇവരില്‍ 36,000 പേര്‍ ഒരു വയസ്സിന് താഴെയുള്ളവരും 92000 പേര്‍‌ 5 വയസ്സിന് താഴെയുള്ളവരുമാണ്.

ഇവര്‍ക്കാവശ്യമായ വെള്ളവും ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും എത്തിക്കാന്‍ യൂനിസെഫ് പരിശ്രമിക്കുന്നുണ്ട്. ഏകദേശം 70 ലക്ഷം ഡോളര്‍ ഇവരുടെ സഹായത്തിനായി ആവശ്യമാണെന്നാണ് കണക്കാക്കുന്നത്.മ്യാന്‍മറിലെ കഠിനമായ മര്‍ദ്ദനത്തെത്തുടര്‍ന്ന് രാഖൈനിലെ 40 ശതമാനം റോഹിങ്ക്യന്‍ മുസ്ലിംകളും ബംഗ്ലാദേശിലെത്തിയതായി ഐക്യരാഷ്ട്രസഭ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം 24 മണിക്കൂറിനുള്ളില്‍ മാത്രം പതിനായിരത്തോളം പേരാണ് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്. റോഹിങ്ക്യകളെ സഹായിക്കാന്‍ അന്താരാഷ്ട്രസമൂഹത്തിന്റെ ശ്രദ്ധ അതിവേഗം എത്തേണ്ടതുണ്ടെന്നും യുഎന്‍ പ്രതിനിധി അറിയിച്ചു. കടലില്‍വീണ് കഴിഞ്ഞ ദിവസം 2 പേരെ കാണാതായിട്ടുണ്ട്. ബംഗ്ലാദേശിലേക്കുള്ള പലായത്തിനിടെ ഇതുവരെ 88 പേര്‍ മുങ്ങിമരിച്ചതായാണ് റിപ്പോര്‍ട്ട്

Similar Posts