അമേരിക്ക വിസാ നിയമങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കുമെന്ന് റിപ്പോര്‍ട്ട്
|ന്യൂയോർക്ക് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് യുഎസ് നീക്കം
അമേരിക്ക വിസാ നിയമങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കുമെന്ന് റിപ്പോര്‍ട്ട്. ന്യൂയോർക്ക് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് യുഎസ് നീക്കം. അക്രമിക്ക് യുഎസിലേക്ക് കടക്കാന്‍ വഴിയൊരുക്കിയത് രാജ്യത്തെ സുതാര്യമായ വിസാ നിയമങ്ങളാണെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വിലയിരുത്തല്‍. കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ്
കുടിയേറ്റനിയമം കര്‍ക്കശമാക്കാന്‍ യു.എസ് തയ്യാറെടുക്കുന്നത്. ഉസ്ബെക്ക് വംശജനായ ആക്രമിക്ക് യു.എസിലേക്ക് കടക്കാൻ വഴിയൊരുക്കിയത് രാജ്യത്തെ സുതാര്യമായ വിസ നിയമങ്ങളാണെന്ന് സംഭവം നടന്ന ഉടനെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇപ്പോഴത്തെ വിസാ നിയമങ്ങള്‍ കര്‍ക്കശമാക്കാനുള്ള തീരുമാനം. അതേസമയം ട്രംപിന്റെ നീക്കത്തിനെതിരെ ഡെമോക്രാറ്റിക് സെനറ്റര്‍മാര്‍ രംഗത്തുവന്നു. രാജ്യത്തിന്റെ ദുരന്തം ട്രംപ് രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുകയാണെന്നാണ് സെനറ്റര്‍മാരുടെ പക്ഷം.
വിസ അനുവദിക്കാനുപയോഗിക്കുന്ന ലോട്ടറി സമ്പ്രദായം പൂര്‍ണമായും നിർത്തലാക്കണമെന്നാണ് ട്രംപിന്റെ ആവശ്യം. വർഷം തോറും 55,000 പേർക്ക് ലോട്ടറി പ്രകാരം വിസ യും ഗ്രീൻ കാർഡും നൽകുകയാണ് ചെയ്യുന്നത്. ഇതിനുപകരം യോഗ്യതയുടെ അടിസ്ഥാനത്തിൽ മാത്രം വിസ നൽകണമെന്നാണ് ട്രംപിന്റെ വാദം.