യമനിലെ യു.എസ് സൈനിക വിന്യാസത്തിനെതിരെ കൂറ്റന്‍ പ്രതിഷേധ റാലി
|യമനിലെ യു.എസ് സൈനിക വിന്യാസത്തിനെതിരെ കൂറ്റന്‍ പ്രതിഷേധ റാലി. ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തത്.
യമനിലെ യു.എസ് സൈനിക വിന്യാസത്തിനെതിരെ കൂറ്റന്‍ പ്രതിഷേധ റാലി. ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തത്. യുഎഇ സൈന്യത്തിന് ഇന്‍റലിജന്‍സ് സഹായമെത്തിക്കുന്നതിനാണ് യുഎസ് സൈന്യത്തെ വിന്യസിച്ചത്.
യെമന്‍ തലസ്ഥാനമായ സന്‍ആയില്‍ നടന്ന പ്രതിഷേധ റാലിയില്‍ നിരവധി ആളുകളാണ് പങ്കെടുത്തത്. തോക്കുകളും ബാനറുകളുമേന്തിയായിരുന്നു പ്രതിഷേധം. അമേരിക്കന്‍ വിരുദ്ധമുദ്രാവാക്യങ്ങളും പ്രതിഷേധക്കാര്‍ മുഴക്കി. അറേബ്യന്‍ മേഖലയിലെ അല്‍ ഖ്വയിദ സാന്നിദ്ധ്യം തങ്ങള്‍ക്ക് ഭീഷണിയാവുമെന്നാണ് യുഎസ് ഭാഷ്യം.
ഇറാന്‍ പിന്തുണയോടെ ഹൂത്തി വിമതര്‍ സൌദി പിന്തുണയുള്ള അബ്ദുറബ് മന്‍സൂര്‍ ഹാദി സര്‍ക്കാറിനെതിരെ നടത്തിയ യുദ്ധം രാജ്യത്തെ ആഭ്യന്തരയുദ്ധത്തിലേക്ക് തള്ളിയിട്ടിരുന്നു.