ബൊളീവിയന്‍ ഉപ ആഭ്യന്തരമന്ത്രിയുടെ കൊലപാതകക്കേസില്‍ മൂന്നു പേരെ പ്രതിചേര്‍ത്തു
|ഖനിമേഖലയില്‍ സമരത്തിന് നേതൃത്വം നല്‍കിയ ഫെഡറേഷന്‍ പ്രസിഡന്റും കേസില്‍ പ്രതിയാണ്.
ബൊളീവിയന്‍ ഉപ ആഭ്യന്തരമന്ത്രി റൊഡോള്‍ഫോ ഇലാനിസിന്റെ കൊലപാതകത്തില്‍ മൂന്ന് പേരെ പ്രതിചേര്‍ത്തു. ഖനിമേഖലയില്‍ സമരത്തിന് നേതൃത്വം നല്‍കിയ ഫെഡറേഷന്‍ പ്രസിഡന്റും കേസില്‍ പ്രതിയാണ്.
വ്യാഴാഴ്ചയാണ് ഖനി മേഖലയിലെ സമരം തീര്‍ക്കാനായി ചര്‍ച്ചയ്ക്ക പോയ ഇലാനിസിനെ സമരക്കാര്‍ തട്ടിക്കൊണ്ടുപോയി അടിച്ചുകൊന്നത്. ഖനി മേഖലയില്‍ സ്വാകാര്യ പങ്കാളിത്തം നിയമവിധേയക്കാണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. നാഷണല്‍ ഫെഡറേഷന്‍ ഓഫ് മൈനിങ് കോര്‍പറേറ്റീവ്സ് ആണ് സമരത്തിന് നേതൃത്വം നല്‍കുന്നത്. ഇതിന്റെ പ്രസിഡന്റ് കാര്‍ലോസ് മമാനി അടക്കം മൂന്ന് പേരെയാണ് ഇപ്പോള്‍ ഇലാനിസിന്റെ കൊലപാതകത്തില്‍ പ്രതിചേര്‍ത്തത്. മമാനിയെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകം, കവര്‍ച്ചക്ക് പ്രേരിപ്പിക്കുക, കുറ്റകരമായ സംഘം ചേരല്‍, സുരക്ഷാ അംഗങ്ങളെ ആക്രമിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് മമാനിക്കെതിരെ ചുമത്തിയിട്ടുള്ളത്. കേസിലെ വിചാരണ നടപടികള്‍ ഈ ആഴ്ച അവസാനത്തോടെ ആരംഭിക്കും. കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന നിലപാടിലാണ് സര്‍ക്കാര്‍.