കാലിഫോര്‍ണിയ വെടിവെപ്പ്: എഫ്ബിഐക്ക് തിരിച്ചടി
|കാലിഫോര്‍ണിയ വെടിവെപ്പുമായി ബന്ധപ്പെട്ട് ആപ്പിള്‍ കമ്പനിയുമായുള്ള കേസില്‍ അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ് ബി ഐക്കെ് തിരിച്ചടി. ഐഫോണ്‍ തുറക്കാന്‍ ആപ്പിള്‍ കമ്പനിയോട് ആവശ്യപ്പെടണമെന്ന യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റിന്റെ അഭ്യര്‍ഥന കോടതി തള്ളി. ന്യൂയോര്‍ക്കിലെ ബ്രൂക്ക്‌ലിനിലെ ഫെഡറല്‍ ജഡ്ജാണ് ആവശ്യം തള്ളിയത്.
കാലിഫോര്‍ണിയ വെടിവെപ്പുമായി ബന്ധപ്പെട്ട് ആപ്പിള്‍ കമ്പനിയുമായുള്ള കേസില്‍ അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ് ബി ഐക്കെ് തിരിച്ചടി. ഐഫോണ്‍ തുറക്കാന്‍ ആപ്പിള്‍ കമ്പനിയോട് ആവശ്യപ്പെടണമെന്ന യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റിന്റെ അഭ്യര്‍ഥന കോടതി തള്ളി. ന്യൂയോര്‍ക്കിലെ ബ്രൂക്ക്‌ലിനിലെ ഫെഡറല്‍ ജഡ്ജാണ് ആവശ്യം തള്ളിയത്.
കാലിഫോര്‍ണിയയില്‍ വെടിവെപ്പ് നടത്തിയ അക്രമികളിലൊരാള്‍ ആപ്പിള്‍ ഐ ഫോണ്‍ ഉപയോഗിച്ച പശ്ചാത്തലത്തിലാണ് ഫോണിലെ വിവരങ്ങള്‍ ശേഖരിക്കാന്‍ സര്‍ക്കാരിനെ അനുവദിക്കണമെന്ന ആവശ്യം ഉയര്‍ന്നത്. ലോക്ക് ചെയ്ത ഐ ഫോണില്‍ നിന്ന് സര്‍ക്കാരിന് വിവരങ്ങള്‍ ശേഖരിക്കാന്‍ ഫോണിന്റെ ലോക് മാറ്റിത്തരണമെന്ന് അമേരിക്കന്‍ അന്വേഷണ ഏജന്‍സി കമ്പനിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ആപ്പിള്‍ അതിന് തയ്യാറായിരുന്നില്ല. ഈ പശ്ചത്തലത്തിലാണ് അന്വേഷണ സംഘം കോടതിയെ സമീപിച്ചത്. എന്നാല്‍ അതിനുള്ള അധികാരം ഇല്ലെന്ന് യുഎസ് മജിസ്ട്രേറ്റ് ജഡ്ജ് ജെയ്ംസ് ഒറെന്‍സ്റ്റീന്‍ അറിയിച്ചു.
മജ്സസ്ട്രേറ്റ് ജഡ്ജിന്റെ പ്രതികരണത്തില്‍ നിരാശ പ്രകടിപ്പിച്ച അമേരിക്കയിലെ ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് ഇക്കാര്യത്തില്‍ മറ്റൊരു മുതിര്‍ന്ന ജഡ്ജി ഇടപെടണമെന്നാവശ്യമുന്നയിച്ചേക്കും. ഉടമസ്ഥരാല്ലാത്തവര്‍ക്കായി ഐഫോണിന്റെ ലോക്ക് മാറ്റിനല്‍കുന്നത് കമ്പനിയോടുള്ള ഉപഭോക്താക്കളുടെ വിശ്വാസത്തെ ബാധിക്കുമെന്നാണ് ആപ്പിള്‍ കമ്പനിയുടെ നിലപാട്. കാലിഫോര്‍ണിയയിലെ സാന്‍ ബെര്‍നാഡിനോയിലുണ്ടായ വെടിവെപ്പ് നടത്തിയവരിലൊരാള്‍ ഉപയോഗിച്ച ഐ ഫോണ്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തിരുന്നു. ഈ ഫോണിന്റെ ലോക് മാറ്റി, വിവരങ്ങള്‍ ശേഖരിക്കാനായാല്‍ അന്വേഷണത്തില്‍ പുരോഗതിയുണ്ടാവുമെന്നാണ് വിലയിരുത്തല്‍.