അലപ്പോയില്‍ സിറിയന്‍ സൈന്യത്തിന് തിരിച്ചടി
|അലപ്പോയിലെ പല നഗരങ്ങളും സൈന്യം തിരികെ പിടിക്കുകയും ചെയ്തതോടെ വിമതരും പ്രത്യാക്രമണം ശക്തമാക്കിയിരിക്കുകയാണ്
അലപ്പോയില്‍ സിറിയന്‍ സൈനികര്‍ക്കെതിരെ വിമതര്‍ പ്രത്യാക്രമണം ശക്തമാക്കി. വിമതരുടെ ഷെല്ലാക്രമണത്തില്‍ 15 പേര് കൊല്ലപ്പെട്ടു. സിറിയന്‍ഡ സൈന്യത്തെ സഹായിക്കാന്‍ റഷ്യ യുദ്ധക്കപ്പലയച്ചു.
വിമത ശക്തി കേന്ദ്രമായ അലപ്പോ പിടിച്ചെടുക്കാന്‍ റഷ്യന്‍ പിന്തുണയോടെ സിറിയന്‍ സൈന്യം ആക്രമണം ശക്തമാക്കിയിരുന്നു. അലപ്പോയിലെ പല നഗരങ്ങളും സൈന്യം തിരികെ പിടിക്കുകയും ചെയ്തതോടെ വിമതരും പ്രത്യാക്രമണം ശക്തമാക്കിയിരിക്കുകയാണ്. വിമതരുടെ ആക്രമണത്തില്‍ 15 പേര് കൊല്ലപ്പെട്ടതായും 100 ലധികം പേര്‍ക്ക് പരിക്കേറ്റതായും സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് അറിയിച്ചു. വിമതരില്‍ നിന്നും സൈന്യം പിടിച്ചെടുത്ത പ്രദേശങ്ങള്‍ തിരിച്ചുപിടിച്ചതായും വിമതര്‍ അറിയിച്ചു.സിറിയയില്‍ ആഭ്യന്തര കലാപം രൂക്ഷമായതു മുതല്‍ അലപ്പോയുടെ ഭൂരിഭാഗം പ്രദേശങ്ങളും വിമത നിയന്ത്രത്തിലാണ് യുദ്ധം രൂക്ഷമായതോടെ ജനജീവിതം പ്രതിസന്ധിയിലായിരിക്കുകയാണ്. സിറിയന്‍ സൈന്യത്തെ സഹായിക്കാനായി യുദ്ധ കപ്പലും റഷ്യ അയച്ചിട്ടുണ്ട്.