International Old
ബോളിവുഡ് സിനിമകളുടെ വിലക്കിന് ശേഷം ഇറാനിയന്‍ സിനിമകളെ ആശ്രയിച്ച് പാക്കിസ്ഥാന്‍ബോളിവുഡ് സിനിമകളുടെ വിലക്കിന് ശേഷം ഇറാനിയന്‍ സിനിമകളെ ആശ്രയിച്ച് പാക്കിസ്ഥാന്‍
International Old

ബോളിവുഡ് സിനിമകളുടെ വിലക്കിന് ശേഷം ഇറാനിയന്‍ സിനിമകളെ ആശ്രയിച്ച് പാക്കിസ്ഥാന്‍

Trainee
|
9 May 2018 10:51 AM GMT

ഇന്ത്യന്‍ സിനിമകള്‍ വിലക്കിയതിനെ തുടര്‍ന്ന് ഇറാനിയന്‍ സിനിമകള്‍ നിരത്തിലിറക്കി പാക്കിസ്ഥാനിലെ സിനിമാ വിതരണക്കാര്‍.

ബോളിവുഡ് സിനിമകളുടെ വിലക്കിന് ശേഷം ഇറാനിയന്‍ സിനിമകളെ ആശ്രയിച്ച് പാക്കിസ്ഥാന്‍. ഇന്ത്യന്‍ സിനിമകള്‍ വിലക്കിയതിനെ തുടര്‍ന്ന് ഇറാനിയന്‍ സിനിമകള്‍ നിരത്തിലിറക്കി പാക്കിസ്ഥാനിലെ സിനിമാ വിതരണക്കാര്‍. കഴിഞ്ഞ വര്‍ഷങ്ങളിലുണ്ടായ അധ:പതനത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കാനും പാക്കിസ്ഥാനി സിനിമകളുടെ യശസ്സ് ഉയര്‍ത്താനുമാണ് ഈ ഉദ്യമം. ഇന്ത്യന്‍ സിനിമകളുടെ തീവ്രമായ പ്രചാരണം പരിഗണിക്കുമ്പോള്‍ ഇത് ഒരു നിശ്ചയമില്ലാത്ത ഒരു പരീക്ഷണമായാണ് സിനിമാ വ്യവസായങ്ങള്‍ കാണുന്നതെങ്കിലും വിതരണക്കാര്‍ ഇതൊരു പുതിയ തുടക്കമായാണ് പരിഗണിക്കുന്നത്.

(റാവല്‍പിണ്ടിയിലെ ഒരു ഡിവിഡി ഷോപ്പിന് മുമ്പിലെ ഇന്ത്യന്‍ സിനിമയുടെ പോസ്റ്റര്‍, ഒക്ടോബറില്‍ എടുത്തത്.)

ഇറാനിയന്‍ ന്യൂസ് ഏജന്‍സിയായ ഐആര്‍എന്‍എയുമായി നടത്തിയ അഭിമുഖത്തില്‍ ഫൌസിയ സഈദ് (എക്യിക്യൂട്ടീവ് ഡയറക്ടര്‍, പാക്കിസ്ഥാന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ഫോക്ക് ആന്‍ഡ് ട്രഡീഷണല്‍ ഹെറിറ്റേജ്) പറയുന്നത് "പാക്കിസ്ഥാനി സമൂഹവുമായി ഏറ്റവും കൂടുതല്‍ സാമ്യത ഉള്ളത് പേര്‍ഷ്യന്‍ സിനിമകള്‍ക്കാണ്. അത്കൊണ്ടു തന്നെ അവയാണ് കൂടുതലായും രാജ്യത്ത് പ്രദര്‍ശിപ്പിക്കേണ്ടതും." എന്നാണ്. "ഇറാനിയന്‍ സിനിമകള്‍ ലോകത്ത് തന്നെ ഏറെ പ്രശംസ അര്‍ഹിക്കുന്നവയാണ്, പാക്കിസ്ഥാന്‍ അവയെ എന്തായാലും അംഗീകരിക്കുന്നതുമാണ്." അവര്‍ കൂട്ടിച്ചേര്‍ത്തു.
ഒരു പരീക്ഷണത്തിനായി ഇറാനിയന്‍ സിനിമകള്‍ നിരത്തിലിറക്കിയപ്പോള്‍ സാംസ്കാരിക കൈമാറ്റത്തിന് ഏറ്റവും യോചിച്ച വഴിയാണതെന്ന് തെളിയുകയാണുണ്ടായതെന്ന് പാക്കിസ്ഥാന്‍ സിനിപാക്സ് സിനിമയുടെ ജനറല്‍ മാനേജറായ മൊപസിന്‍ യാസീന്‍ അഭിപ്രായപ്പെടുത്തി.

Similar Posts