International Old
ആണവായുധങ്ങള്‍ നിരോധിക്കാനുള്ള യുഎന്നിന്റെ നീക്കങ്ങള്‍ക്കെതിരെ വന്‍രാഷ്ട്രങ്ങള്‍ആണവായുധങ്ങള്‍ നിരോധിക്കാനുള്ള യുഎന്നിന്റെ നീക്കങ്ങള്‍ക്കെതിരെ വന്‍രാഷ്ട്രങ്ങള്‍
International Old

ആണവായുധങ്ങള്‍ നിരോധിക്കാനുള്ള യുഎന്നിന്റെ നീക്കങ്ങള്‍ക്കെതിരെ വന്‍രാഷ്ട്രങ്ങള്‍

Ubaid
|
9 May 2018 12:04 PM GMT

അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങി 40 രാജ്യങ്ങളാണ് ആണവായുധങ്ങള്‍ നിരോധിക്കാനുള്ള ഐക്യരാഷ്ട്രസഭയുടെ ശ്രമങ്ങളോട് സഹകരിക്കില്ലെന്ന് അറിയിച്ചത്

ആണവായുധങ്ങള്‍ നിരോധിക്കാനുള്ള ഐക്യരാഷ്ട്രസഭയുടെ നീക്കങ്ങളോട് നിഷേധാത്മക നിലപാടുമായി വന്‍രാഷ്ട്രങ്ങള്‍. ആണവായുധങ്ങളുടെ വ്യാപനം തടയുന്നത് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ജനറല്‍ അസംബ്ലി യോഗത്തില്‍ നിന്ന് അമേരിക്കയും ബ്രിട്ടനും അടക്കമുള്ള രാജ്യങ്ങള്‍ വിട്ടുനിന്നു.

അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങി 40 രാജ്യങ്ങളാണ് ആണവായുധങ്ങള്‍ നിരോധിക്കാനുള്ള ഐക്യരാഷ്ട്രസഭയുടെ ശ്രമങ്ങളോട് സഹകരിക്കില്ലെന്ന് അറിയിച്ചത്. അമേരിക്കന്‍ അംബാഡിഡര്‍ നിക്കി ഹെലിയാണ് ആണവായുധങ്ങള്‍ നിരോധിക്കുന്നതിനുള്ള ശ്രമങ്ങളോട് സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ചത്.

ആണാവായുധങ്ങള്‍ കൈവശംവെക്കുന്നതിനെയും, ആണവായുധ ഗവേഷണവും ഇല്ലാത്തക്കണമെന്നാണ് ഐക്യരാഷ്ട്രസഭയുടെ നിലപാട്. അമേരിക്ക അടക്കം ഉള്ള രാജ്യങ്ങള്‍ ചര്‍ച്ചയില്‍നിന്നും മാറി നില്‍ക്കുന്നത് അണവായുധങ്ങള്‍ നിരോധിക്കാനുള്ള ശ്രമങ്ങളെ ബാധിക്കും. ലോകത്ത് ഏറ്റവും അധികം ആണവായുധങ്ങള്‍ കൈവശംഉള്ള രാജ്യങ്ങളാണ് ഐക്യരാഷ്ട്രസഭയുടെ നീക്കങ്ങളെ എതിര്‍ക്കുന്നത്.

Similar Posts