International Old
ഡ്രൈവറില്ലാ കാറുകളുമായി ആപ്പിളെത്തുന്നുഡ്രൈവറില്ലാ കാറുകളുമായി ആപ്പിളെത്തുന്നു
International Old

ഡ്രൈവറില്ലാ കാറുകളുമായി ആപ്പിളെത്തുന്നു

Ubaid
|
9 May 2018 1:54 AM GMT

ആപ്പിളിന്റെ സ്വപ്ന പദ്ധതിയായ ആളില്ലാ കാറുകള്‍ യാഥാര്‍ഥ്യമാകാന്‍ ഇനി അധികം കാത്തിരിക്കേണ്ടി വരില്ല

കാലിഫോര്‍ണിയയുടെ നിരത്തുകളില്‍ ഉടന്‍ ഡ്രൈവറില്ലാ കാറുകളുമായി ആപ്പിളെത്തും. ഐ ഫോണ്‍ നിര്‍മാണ രംഗത്തെ ഭീമമന്മാരായ ആപ്പിളിന് സ്വയം ഓടിക്കുന്ന കാറുകളുടെ ടെസ്റ്റ് റണ്‍ നടത്താന്‍ കാലിഫോര്‍ണിയന്‍ ഗതാഗത വിഭാഗത്തിന്റെ അനുമതി ലഭിച്ചു.

ആപ്പിളിന്റെ സ്വപ്ന പദ്ധതിയായ ആളില്ലാ കാറുകള്‍ യാഥാര്‍ഥ്യമാകാന്‍ ഇനി അധികം കാത്തിരിക്കേണ്ടി വരില്ല. 2019ഓടെ ഡ്രൈവറില്ലാ കാറുകള്‍ നിരത്തിലിറക്കാന്‍ ഉദ്ദേശിച്ച് വളരെ നേരത്തെ തന്നെ ആപ്പിള്‍ പണി തുടങ്ങിയിരുന്നു. കാറുകള്‍ നിരത്തുകളില്‍ പരീക്ഷിക്കാനുള്ള കാലിഫോര്‍ണിയന്‍ സര്‍ക്കാരിന്റെ പച്ചക്കൊടി ഇതോടെ കമ്പനിക്ക് നേട്ടമാകും.

ഡ്രൈവറില്ലാ കാറുകളുടെ പരീക്ഷണത്തിന് അധികൃതര്‍ അനുമതി നല്‍കിയെന്ന് സിഇഒ ടിം കുക്ക് മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. ജിപിഎസ് സാങ്കേതിക വിദ്യ ഉപയോഗിച്ചാകും കാറുകള്‍ മുന്നോട്ട് പോവുക. സുരക്ഷ മുന്‍നിര്‍ത്തി പരീക്ഷഓട്ടം നടക്കുന്ന സമയത്തും ഡ്രൈവിങ് സീറ്റില്‍ ആളുണ്ടാകണമെന്ന് അധികൃതര്‍ നിര്‍ദേശിക്കുന്നു.

പെട്രോളിനും ഡീസലിനും പകരം വൈദ്യുതി ഇന്ധനമാക്കി പ്രവര്‍ത്തിക്കുന്ന മോഡലയിരിക്കും ആപ്പിള്‍ അവലംബിക്കുക. ഗതാഗത മേഖലയില്‍ വിപ്ലവകരമായ മാറ്റത്തിനാകും കമ്പനിയുടെ പുതിയ ചുവടുവെപ്പ് വഴിവെക്കുക. കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആപ്പിളിന് പുറമെ പ്രമുഖ വാഹന നിര്‍മാതാക്കളായ ഫോര്‍ഡ്, നിസ്സാം, മേഴ്സിഡസ് ബെന്‍സ്, അരിസോണ, ടൊയോട്ട തുടങ്ങിയ കമ്പനികളും ഡ്രൈവറില്ലാ കാറുകളുടെ നിര്‍മാണവുമായി മുന്നോട്ട് പോകുന്നുണ്ട്.

Related Tags :
Similar Posts