International Old
ഐക്യരാഷ്ട്രസഭയെ വിമര്‍ശിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രിഐക്യരാഷ്ട്രസഭയെ വിമര്‍ശിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി
International Old

ഐക്യരാഷ്ട്രസഭയെ വിമര്‍ശിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി

Jaisy
|
9 May 2018 9:53 AM GMT

മേഖലയില്‍ സമാധാനവും സുരക്ഷയും സ്ഥാപിക്കുന്നതില്‍ യുഎന്‍ പരാജയമാണ്

ഐക്യരാഷ്ട്രസഭയെ വിമര്‍ശിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു. മേഖലയില്‍ സമാധാനവും സുരക്ഷയും സ്ഥാപിക്കുന്നതില്‍ യുഎന്‍ പരാജയമാണെന്നും ഇസ്രായേലിനോട് പരിഹാസ്യമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും നെതന്യാഹു പറഞ്ഞു.

മൂന്ന് ദിവസത്തെ ഇസ്രയേല്‍ ഫലസ്തീന്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്‍റേണിയോ ഗുട്ടെറസ് . സന്ദര്‍ശനത്തിനിടെയുള്ള കൂടിക്കാഴ്ചക്കിടെയാണ് നെതന്യാഹു രൂക്ഷഭാഷയില്‍ ഐക്യരാഷ്ട്രസഭയെ വിമർശിച്ചത്. മേഖലയില്‍ സമാധാനവും സുരക്ഷയും സ്ഥാപിക്കുന്നതില്‍ ഐക്യരാഷ്ട്രസഭ പരാജയമാണ്. ഗസ്സയിലെ ഊര്‍ജ്ജപ്രതിസന്ധി പരിഹരിക്കാനും സിറിയയിലെ ആഭ്യന്തര യുദ്ധത്തില്‍ ഇടപെടാനും ഐക്യരാഷ്ട്രസഭ പരാജയപ്പെട്ടു. ഫലസ്തീന്‍ വിഷയത്തില്‍ യുഎന്‍ ഇസ്രായേലിനോട് വിവേചനപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും നെതന്യാഹു വിമർശിച്ചു.

Related Tags :
Similar Posts