International Old
രണ്ടാം ലോക മഹായുദ്ധ കാലത്തെ ബോംബ് കണ്ടെത്തി; ലണ്ടന്‍ സിറ്റി വിമാനത്താവളം അടച്ചിട്ടുരണ്ടാം ലോക മഹായുദ്ധ കാലത്തെ ബോംബ് കണ്ടെത്തി; ലണ്ടന്‍ സിറ്റി വിമാനത്താവളം അടച്ചിട്ടു
International Old

രണ്ടാം ലോക മഹായുദ്ധ കാലത്തെ ബോംബ് കണ്ടെത്തി; ലണ്ടന്‍ സിറ്റി വിമാനത്താവളം അടച്ചിട്ടു

admin
|
9 May 2018 4:47 AM GMT

 റണ്‍വേയുടെ തൊട്ടടുത്ത് തെംസ് നദിയില്‍ നിന്നാണ് ബോംബ് കണ്ടെത്തിയത്. മുന്‍കരുതലെന്ന നിലയില്‍ 234 യാര്‍ഡ് ചുറ്റളവില്‍ പ്രവേശനം നിഷേധിച്ചിട്ടുണ്ട്.

രണ്ടാം ലോക മഹായുദ്ധ കാലത്തെ ബോംബ് കണ്ടെത്തിയതിനെ തുടര്‍ന്ന് ലണ്ടന്‍ സിറ്റി വിമാനത്താവളം അടച്ചിട്ടു. റണ്‍വേയുടെ തൊട്ടടുത്ത് തെംസ് നദിയില്‍ നിന്നാണ് ബോംബ് കണ്ടെത്തിയത്. മുന്‍കരുതലെന്ന നിലയില്‍ 234 യാര്‍ഡ് ചുറ്റളവില്‍ പ്രവേശനം നിഷേധിച്ചിട്ടുണ്ട്. ഞായറാഴ്ച സന്ധ്യക്കാണ് ബോംബ് കണ്ടെത്തിയതെന്നും പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരമാവധി കുറച്ച് ബോംബ് നിര്‍വീര്യമാണെന്ന് ഉറപ്പുവരുത്താനാണ് സുരക്ഷ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതെന്നും പൊലീസ് അറിയിച്ചു.

പ്രാദേശിക വിമാനങ്ങള്‍ മാത്രമാണ് സിറ്റി വിമാനത്താവളത്തില്‍ നിന്നും സേവനം നടത്തുന്നത്. വിമാനത്താവളത്തില്‍ നിന്നും യാത്ര പുറപ്പെടേണ്ടിയിരുന്ന യാത്രക്കാര്‍ ബദല്‍ സംവിധാനങ്ങളെ കുറിച്ച് അറിയാന്‍ വിമാന കമ്പനികളുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു,

Related Tags :
Similar Posts