ആംനസ്റ്റി ഇന്റര്നാഷണലിന്റെ മൊസ്കോ ഓഫീസ് അടച്ചുപൂട്ടി
|ഓഫീസ് അടച്ചുപൂട്ടി സീല്‍ ചെയ്തതിനാല്‍ മോസ്കോയിലെ ഓഫീസിലേക്ക് ജീവനക്കാര്‍ക്ക് കടക്കാനായില്ല. ഓഫീസിലേക്കുള്ള വൈദ്യുതി ബന്ധവും മുനിസിപ്പല്‍ അധികൃതര്‍ വിച്ഛേദിച്ചു
മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്നാഷണലിന്റെ മൊസ്കോ ഓഫീസ് അടച്ചുപൂട്ടി. യാതൊരു മുന്നിറയിപ്പുമില്ലാതെയാണ് മോസ്കോ മുനിസിപ്പല്‍ അധികൃതര്‍ ഓഫീസ് സീല്‍ ചെയ്തതെന്ന് ആംനസ്റ്റി അധികൃതര്‍ അറിയിച്ചു.
ഓഫീസ് അടച്ചുപൂട്ടി സീല്‍ ചെയ്തതിനാല്‍ മോസ്കോയിലെ ഓഫീസിലേക്ക് ജീവനക്കാര്‍ക്ക് കടക്കാനായില്ല. ഓഫീസിലേക്കുള്ള വൈദ്യുതി ബന്ധവും മുനിസിപ്പല്‍ അധികൃതര്‍ വിച്ഛേദിച്ചു. കഴിഞ്ഞ ഇരുപത് വര്‍ഷമായി കൃത്യമായ വാടക നല്‍കിയാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നതെന്നും ഓഫീസ് സീല്‍ ചെയ്തത് എന്തിനാണെന്ന് അറിയിച്ചിട്ടില്ലെന്നും ആംനസ്റ്റി ഇന്‍റര്‍നാഷണലിന്റെ മോസ്കോ വിഭാഗം തലവന്‍ സര്‍ജി സികിതിന്‍ പറഞ്ഞു.
വിഷയത്തില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് റഷ്യന്‍ സ്റ്റേറ് പ്രോപര്‍ട്ടി ഡിപാര്‍ട്ട്മെന്‍റ് വക്താവ് അറിയിച്ചു. വ്ലാദിമിര്‍ പുടിന്‍ സര്‍ക്കാറിന്റെ നയങ്ങള്‍ക്കെതിരെ ആംനസ്റ്റി വിമര്‍ശങ്ങള്‍ ഉന്നയിച്ചിരുന്നു. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശപണം നിയവിരുദ്ധമായാണ് സംഘനട ഉപയോഗിക്കുന്നതെന്ന് കാണിച്ച് കനത്ത പരിശോധനകള്‍ക്ക് ശേഷമാണ് ആനംസ്റ്റിക്ക് അധികൃതര്‍ പണമിടപാടിന് അനുമതി നല്‍കിയിരുന്നത്. ഇതിനിടയിലാണ് മോസ്കോ ഓഫീസ് മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടിയത്.