തുനീഷ്യ: സ്ഫോടനത്തിലും റെയ്ഡിലുമായി 4 പേര്‍ കൊല്ലപ്പെട്ടു
|തുനീഷ്യന്‍ തലസ്ഥാനമായ തുനീസില്‍ ഇന്നലെ രണ്ടു വ്യത്യസ്ത സംഭവങ്ങളിലായി 4 സുരക്ഷാഉദ്യോഗസ്ഥരും 2 ഭീകരരും കൊല്ലപ്പെട്ടു.
തുനീഷ്യന്‍ തലസ്ഥാനമായ തുനീസില്‍ ഇന്നലെ രണ്ടു വ്യത്യസ്ത സംഭവങ്ങളിലായി 4 സുരക്ഷാഉദ്യോഗസ്ഥരും 2 ഭീകരരും കൊല്ലപ്പെട്ടു. തതാഉന്‍ ഗവര്‍ണറേറ്റില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായി നടന്ന വെടിവെയ്‍പിനൊടുവില്‍ ഭീകരന്‍ സ്ഫോടകവസ്തുക്കള്‍ ഘടിപ്പിച്ചിരുന്ന ബെല്‍റ്റ് പ്രവര്‍ത്തിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ 2 ഓഫീസര്‍മാരും ദേശീയ സുരക്ഷാഏജന്‍സിയിലെ 2 ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ബുധനാഴ്ച രാവിലെ തലസ്ഥാന നഗരിക്കരിയിലുള്ള അരിയാന പ്രവിശ്യയില്‍ നടന്ന റെയ്ഡില്‍ ഭീകരരെന്ന് സംശയിക്കപ്പെടുന്ന 2പേര്‍ കൊല്ലപ്പെട്ടതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. തലസ്ഥാന നഗരിയില്‍ ആക്രമണത്തിനു പദ്ധതിയിടുന്നതിനിടെയാണ് ഇവരെ കൊലപ്പെടുത്തിയതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. റെയ്‍ഡില്‍ 16 പേരെ സുരക്ഷാഉദ്യോഗസ്‍ഥര്‍ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്ന് എ.കെ 47 അടക്കമുള്ള ആയുധങ്ങള്‍ പിടികൂടിയതായും സുരക്ഷാവൃത്തങ്ങള്‍ അറിയിച്ചു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഒരുമിച്ചു കൂടിയ ഭീകരരെ 2 മണിക്കൂറോളം നീണ്ട വെടിവെയ്‍പിനൊടുവിലാണ് സുരക്ഷാഉദ്യോഗസ്ഥര്‍ കീഴടക്കിയതെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ചു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു