റോഡ്രിഗോ ഡ്യൂടെര്‍ട്ട് ഫിലിപ്പൈന്‍സ് പ്രസിഡന്റ്
|നിലവിലെ പ്രസിഡന്റ്ബെനിങ്ങോ അക്യുനോ ജൂണ്‍ ആദ്യം സ്ഥാനമൊഴിയും.
ഫിലിപ്പൈന്‍സിന്റെ പതിനാറാമത് പ്രസിഡന്റായി റോഡ്രിഗോ ഡ്യൂടെര്‍ട്ട് ഉടന്‍ അധികാരമേല്‍ക്കും. ഫിലിപ്പൈന്‍ കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനം ഡ്യൂടെര്ട്ടിന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചു. നിലവിലെ പ്രസിഡന്റ്ബെനിങ്ങോ അക്യുനോ ജൂണ്‍ ആദ്യം സ്ഥാനമൊഴിയും.
ഫിലിപ്പൈന്‍ കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തില്‍ സെനറ്റ് പ്രസിഡന്റ് ഫ്രാങ്ക്ളിന് ഡ്രിലോണ് ആണ് പുതിയ പ്രസിഡന്റിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. റോഡ്രിഗോ ഡ്യുടെര്ടിന്റെ അസാന്നിദ്ധ്യത്തിലായിരുന്നു പ്രഖ്യാപനം. മരിയ ലിയോനര്‍ ഗിറോണ റോബ്രെഡോയാണ് വൈസ് പ്രസിഡന്റ്. മെയ് ഒന്‍പതിന് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം നേരത്തെതന്നെ പുറത്തുവന്നതാണെങ്കിലും കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതോടെയാണ് അന്തിമമാകുന്നത്. ആറു വര്‍ഷമായി പ്രസിഡന്റായി തുടരുന്ന ബെനിങ്ങോ അക്യുനോ ജൂണ്‍ ആദ്യം പടിയിറങ്ങും.
44 ദശലക്ഷം വോട്ടര്‍മാരില്‍ 40 ശതമാനം വോട്ട് നേടിയാണ് ഡ്യുടെര്ട് പ്രസിഡന്റായത്. കുറ്റവാളികളോട് കരുണ കാണിക്കേണ്ടതില്ലെന്നും വധശിക്ഷ ഉള്‍പ്പെടെയുള്ള ശിക്ഷകള്‍ ആകാമെന്നുമാണ് ഡ്യുടെര്്ട്ടിന്റെ നിലപാട്. ഈ നിലാപാട് അദ്ദേഹത്തിനെതിരെ വിമര്‍ശത്തിന് കാരണമായി. ഡ്യുടെര്ട് അധികാരത്തിലെത്തുന്നതോടെ വധശിക്ഷയുടെ തോത് വര്‍ധിക്കുമോ എന്ന ആശങ്ക ഒരു വിഭാഗത്തിനുണ്ട്. എന്നാല്‍ ആശങ്കക്ക് അടിസ്ഥാനമില്ലെന്നാണ് ഡ്യുടെര്ടിന്റെ നിലപാട്. അതേസമയം മുന്‍ സര്‍ക്കാറിന്റെ സാമ്പത്തിക നയം തന്നെയായിരിക്കും ഡ്യുടേര്ടും പിന്തുടരുക.