International Old
തുര്‍ക്കി അട്ടിമറി നീക്കം: സര്‍വീസില്‍ നിന്നും നീക്കം ചെയ്യുന്നത് തുടരുന്നുതുര്‍ക്കി അട്ടിമറി നീക്കം: സര്‍വീസില്‍ നിന്നും നീക്കം ചെയ്യുന്നത് തുടരുന്നു
International Old

തുര്‍ക്കി അട്ടിമറി നീക്കം: സര്‍വീസില്‍ നിന്നും നീക്കം ചെയ്യുന്നത് തുടരുന്നു

Ubaid
|
11 May 2018 7:13 PM GMT

ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ നിന്നും 1577 പേര്‍ക്ക് പണിപോയി. അട്ടമറി ശ്രമം നടത്തി ഗ്രീസിലേക്ക് രക്ഷപ്പെട്ട സൈനികരെ വിചാരണക്ക് തുര്‍ക്കിയിലെത്തിക്കും.

തുര്‍ക്കിയില്‍ അട്ടിമറി നീക്കത്തില്‍ പങ്കാളികളായെന്ന് കരുതുന്നവരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യുന്നത് തുടരുന്നു. കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഗ്രീസിലേക്ക് ഹെലികോപ്റ്ററില്‍ രക്ഷപ്പെട്ട സൈനികരെ തുര്‍ക്കിയില്‍ വിചാരണ ചെയ്യുമെന്ന് അംബാസിഡര്‍ അറിയിച്ചു. ഇരുപതിനായിരം സര്‍ക്കാര്‍ ജീവനക്കാരെയാണ് അട്ടമറി ശ്രമത്തില്‍ ബന്ധമാരോപിച്ച് കസ്റ്റഡിയിലെടുത്തത്.

ഇതില്‍ 185 കേണലുമാരും അഡ്മിറല്‍മാരുമുണ്ട്. ധനമന്ത്രാലയത്തില്‍ നിന്നും കസ്റ്റഡിയിലെടുത്തത് 1500 പേരെ. 257 പേരെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും നീക്കം ചെയ്തു. രാജ്യത്ത് ചൊവ്വാഴ്ച മാത്രം സര്‍വീസില്‍‌ നിന്ന് നീക്കിയത് 15,200 പേരെയാണ്.

ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ നിന്നും 1577 പേര്‍ക്ക് പണിപോയി. അട്ടമറി ശ്രമം നടത്തി ഗ്രീസിലേക്ക് രക്ഷപ്പെട്ട സൈനികരെ വിചാരണക്ക് തുര്‍ക്കിയിലെത്തിക്കും. അട്ടമറി ശ്രമത്തില്‍ പങ്കുചേര്‍ന്ന് കൊല്ലപ്പെട്ട ഒരു സൈനികനും രാജ്യത്തിന്റെ ചെലവില്‍ സംസ്കരിക്കില്ലെന്നും മതകാര്യവകുപ്പ് അറിയിച്ചു.

Related Tags :
Similar Posts