International Old
തന്റെ പിന്‍ഗാമി വനിത ആയിരിക്കണമെന്ന് ബിന്‍ കി മൂണ്‍തന്റെ പിന്‍ഗാമി വനിത ആയിരിക്കണമെന്ന് ബിന്‍ കി മൂണ്‍
International Old

തന്റെ പിന്‍ഗാമി വനിത ആയിരിക്കണമെന്ന് ബിന്‍ കി മൂണ്‍

Alwyn
|
11 May 2018 9:03 PM GMT

എഴുപത് വര്‍ഷമായി സ്ത്രീകളാരും ഈ സ്ഥാനത്തേക്ക് വന്നിട്ടില്ലെന്നും മൂണ്‍ പറഞ്ഞു. അസോസിയേറ്റഡ് പ്രസ്സിനോടായിരുന്നു മൂണ്‍ മനസ്സ് തുറന്നത്.

ഐക്യരാഷ്ട്രസഭ തലപ്പത്തേക്ക് തന്റെ പിന്‍ഗാമിയായി സ്ത്രീ വരണമെന്ന് സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍. എഴുപത് വര്‍ഷമായി സ്ത്രീകളാരും ഈ സ്ഥാനത്തേക്ക് വന്നിട്ടില്ലെന്നും മൂണ്‍ പറഞ്ഞു. അസോസിയേറ്റഡ് പ്രസ്സിനോടായിരുന്നു മൂണ്‍ മനസ്സ് തുറന്നത്.

ഏഴ് പതിറ്റാണ്ടായി സ്ത്രീകള്‍ ഐക്യരാഷ്ട്രസഭയയുടെ തലപ്പത്ത് വന്നിട്ടില്ല. ഇപ്പോഴെങ്കിലും അതുണ്ടാകണം. ഇതാണ് പതിനഞ്ചംഗ സുരക്ഷാസമിതിയിലെ എല്ലാവരുടേയും ആഗ്രഹമെന്നും ബാന്‍ കി മൂണ്‍ പറഞ്ഞു. സ്ത്രീയെ സെക്രട്ടറി സ്ഥാനത്തേക്ക് നിര്‍ദേശിക്കുമെന്നും അദ്ദേഹം അറിയിച്ചു. ആരെയായിരിക്കും നിര്‍ദേശിക്കുക എന്ന് യു എന്‍ തലവന്‍ വ്യക്തമാക്കിയിട്ടില്ല. കാലാവധി അവസാനിക്കാനിരിക്കെ മൂണിന്റെ പിന്‍ഗാമികളെ സംബന്ധിച്ച ചര്‍ച്ചകളില്‍ 11 പേരാണുള്ളത്. ഇതില്‍ അഞ്ചുപേര്‍ സ്ത്രീകളാണ്. ഐക്യരാഷ്ട്രസഭാ ജനറല്‍ അസംബ്ളിയില്‍ 193 രാജ്യങ്ങളാണ് അംഗങ്ങള്‍.

Related Tags :
Similar Posts