അമേരിക്കയില്‍ കറുത്ത വര്‍ഗ്ഗക്കാരനെ പൊലീസ് വെടിവെച്ചു കൊന്നതിന്റെ ദൃശ്യം പുറത്ത്
|നിരായുധനായിരുന്ന ടിഫാനി ക്രച്ചര്‍ എന്നയാളാണ് മരിച്ചത്
അമേരിക്കയില്‍ വീണ്ടും കറുത്ത വര്‍ഗ്ഗക്കാരനെ പൊലീസ് വെടിവെച്ചു കൊന്നു. നിരായുധനായിരുന്ന ടിഫാനി ക്രച്ചര്‍ എന്നയാളാണ് മരിച്ചത്. കറുത്തവര്‍ഗ്ഗക്കാര്‍ക്ക് നേരെ ആവര്‍ത്തിക്കപ്പെടുന്ന ആക്രമണങ്ങള്‍ക്കെതിരെ അമേരിക്കയില്‍ പ്രതിഷേധം ശക്തമാണ്.
റോഡില്‍ നിരായുധനായി കൈകള്‍ മുകളിലേക്ക് ഉയര്‍ത്തി നിന്ന ടിഫാനി ക്രച്ചറുടെ ദൃശ്യം ടുള്‍സ പൊലീസാണ് പുറത്ത് വിട്ടത്. പൊലീസ് വാഹനത്തില്‍ ഘടിപ്പിച്ച ക്യാമറയില്‍ നിന്നുള്ളതാണ് ദൃശ്യം. ഒരു വാഹനാപകടവുമായി ബന്ധപ്പെട്ടാണ് ടിഫാനിയെ പൊലീസ് പിന്തുടര്‍ന്നത്. ചുറ്റിനും കൂടിയ പൊലീസുകാരില്‍ ഒരാള്‍ ടിഫാനിക്ക് നേരെ വൈദ്യുത തോക്ക് പ്രയോഗിച്ചു. വനിത പൊലീസ് നിറയൊഴിക്കുകയും ചെയ്തു. ആശുപത്രിയില്‍ വെച്ചാണ് ടിഫാനി മരണമടഞ്ഞത്. നിക്ഷ്പക്ഷമായ അന്വേഷണം ഉറപ്പ് വരുത്താനാണ് ദൃശ്യങ്ങള്‍ പുറത്ത് വിടുന്നതെന്ന് പൊലീസ് അധികൃതര്‍ വ്യക്തമാക്കി.
പ്രതിഷേധങ്ങള്‍ സമാധാനപരമായിരിക്കണമെന്ന് ടിഫാനിയുടെ കുടുബാംഗങ്ങള്‍ അഭ്യര്‍ത്ഥിച്ചു. സംഭവത്തിന് ഉത്തരവാദിയായ പൊലീസ് സേനാംഗത്തെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിഷയത്തില്‍ അമേരിക്കന്‍ നിയമമന്ത്രാലയവും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.