International Old
തുര്‍ക്കിയില്‍ 15 മാധ്യമസ്ഥാപനങ്ങള്‍ അടച്ചുപൂട്ടിതുര്‍ക്കിയില്‍ 15 മാധ്യമസ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
International Old

തുര്‍ക്കിയില്‍ 15 മാധ്യമസ്ഥാപനങ്ങള്‍ അടച്ചുപൂട്ടി

Alwyn K Jose
|
11 May 2018 5:56 PM GMT

ഫത്ഹുല്ല ഗുലനുമായി ബന്ധമുള്ളവരെയാണ് പുറത്താക്കിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

തുര്‍ക്കിയില്‍ പതിനായിരക്കണക്കിന് ഉദ്യോഗസ്ഥരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. 15 മാധ്യമസ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയും ചെയ്തു. ഫത്ഹുല്ല ഗുലനുമായി ബന്ധമുള്ളവരെയാണ് പുറത്താക്കിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ജൂലൈയില്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നടത്തിയ നീക്കത്തില്‍ പങ്കുണ്ടെന്നാരോപിച്ച് ഇതുവരെ ഒരു ലക്ഷത്തോളം ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടിട്ടുണ്ട്. 37000 പേരെ അറസ്റ്റ് ചെയ്യുകയുണ്ടായി. ഇതിന് പുറമെയാണ് ഇപ്പോള്‍ കൂടുതല്‍ പേര്‍ക്കെതിരെ നടപടിയെടുത്തത്. പതിനായിരത്തോളം ഉദ്യോഗസ്ഥരെ ഇപ്പോള്‍ പുറത്താകിയിട്ടുണ്ട്. അധ്യാപകര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ജയില്‍ ഉദ്യോഗസ്ഥര്‍, ഫൊറന്‍സിക് വിദഗ്ധര്‍ തുടങ്ങിയവരാണ് ഇവരില്‍ കൂടുതലും. പട്ടാള അട്ടിമറിക്ക് കാരണക്കാരനെന്നാരോപിക്കുന്ന ഫതഹുല്ല ഗുലനുമായി ബന്ധമുള്ളവരെയാണ് പുറത്താക്കിയതെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ നടപടിക്കെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി.

15 മാധ്യമസ്ഥാപനങ്ങള്‍ക്കെതിരെയും നടപടിയുണ്ട്. ഇതോടെ അടച്ചുപൂട്ടിയ മാധ്യമ സ്ഥാപനങ്ങളുടെ എണ്ണം 160 ആയി. പല മേഖലകളില്‍ സര്‍ക്കാര്‍ നിയന്ത്രണം ശക്തമാക്കുന്നതായാണ് സൂചന. ഇതിനിടെ വിചാരണ നടപടിക്കായി ഗുലനെ വിട്ടുകിട്ടണമെന്ന് തുര്‍ക്കി അമേരിക്കയോട് ആവശ്യപ്പെട്ടു.

Similar Posts