International Old
ദമാസ്‍കസില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ വിമത വിഭാഗത്തിന്റെ രൂക്ഷ ആക്രമണംദമാസ്‍കസില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ വിമത വിഭാഗത്തിന്റെ രൂക്ഷ ആക്രമണം
International Old

ദമാസ്‍കസില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ വിമത വിഭാഗത്തിന്റെ രൂക്ഷ ആക്രമണം

Ubaid
|
11 May 2018 7:37 AM GMT

വിമത വിഭാഗം കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തെ ചെറുത്ത സൈന്യം ശക്തമായി തിരിച്ചടിച്ചതിന്റെ ഫലമായി വിമതര്‍ പ്രദേശത്ത് നിന്ന് പിന്‍വാങ്ങിയിരുന്നു

സിറിയന്‍ തലസ്ഥാനമായ ദമാസ്‍കസില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ വിമത വിഭാഗത്തിന്റെ രൂക്ഷമായ ആക്രമണം. മൂന്ന് ദിവസത്തിനകം രണ്ടാം തവണയാണ് വിമത പക്ഷത്തിന്റെ ആക്രമണം നടക്കുന്നത്. പ്രദേശത്തിന്റെ നിയന്ത്രണം തിരിച്ചുപിടിച്ചതായി വിമത വിഭാഗം അവകാശപ്പെട്ടു. അതേസമയം ആക്രമണത്തെ ഫലപ്രദമായി ചെറുത്തെന്ന് സൈന്യം വ്യക്തമാക്കി.

വിമത വിഭാഗം കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തെ ചെറുത്ത സൈന്യം ശക്തമായി തിരിച്ചടിച്ചതിന്റെ ഫലമായി വിമതര്‍ പ്രദേശത്ത് നിന്ന് പിന്‍വാങ്ങിയിരുന്നു. എന്നാല്‍ ഇന്നലെ നടത്തിയ മുന്നേറ്റത്തിലൂടെ ദമാസ്കസിലെ ജോബര്‍ പ്രവിശ്യയുടെ നിയന്ത്രണം തിരിച്ച് പിടിച്ചെന്നാണ് വിമത വിഭാഗത്തിന്റെ അവകാശവാദം. പുലര്‍ച്ചെ നടത്തിയ കാര്‍ ബോംബ് സ്ഫോടനത്തോടെയാണ് വിമതര്‍ മേഖലയില്‍ മുന്നേറ്റം ആരംഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ വിമത മേഖലകളില്‍ വ്യോമാക്രമണം നടത്തി സൈന്യം തിരിച്ചടി നല്‍കി. അബ്ബാസിയാന്‍, ടാജിറ മേഖലകളില്‍ വിമതര്‍ രൂക്ഷമായ ഷെല്ലിങ് നടത്തിയായിരുന്നു വിമതരുടെ മറുപടി. വിമത സംഘമായ താഹിര്‍ അല്‍ ഷാമിന്റെയും മറ്റ് തീവ്രവാദ സംഘങ്ങളും സംയുക്തമായി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ജോബാറില്‍ അപ്രതീക്ഷിത ആക്രമണം നടത്തുകായായിരുന്നെന്ന് സിറിയന്‍ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. വിമത നിയന്ത്രണത്തിലുള്ള ക്വബോണിന് സമീപത്തെ വ്യവസായ മേഖല പിടിച്ചടുക്കുകയും അബ്ബാസിയന്‍ വരെ അവര്‍ക്ക് മുന്നേറാന്‍ സാധിച്ചെന്നുമാണ് റിപ്പോര്‍ട്ട്. പ്രത്യാക്രമണത്തിലൂടെ സൈന്യം നിയന്ത്രണം തിരിച്ച് പിടിച്ചെന്നും ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. പ്രദേശത്ത് ഒരാഴ്ചയായി തുടരുന്ന ഏറ്റ് മുട്ടലില്‍ 38 സര്‍ക്കാര്‍ അനുകൂല പോരാളികളും 34 വിമതരും കൊല്ലപ്പെട്ടിട്ടുണ്ട്.

Similar Posts