International Old
അഭയാര്‍ഥികളെ തല്ലിച്ചതച്ച് മാസിഡോണിയന്‍ പൊലീസ്അഭയാര്‍ഥികളെ തല്ലിച്ചതച്ച് മാസിഡോണിയന്‍ പൊലീസ്
International Old

അഭയാര്‍ഥികളെ തല്ലിച്ചതച്ച് മാസിഡോണിയന്‍ പൊലീസ്

admin
|
11 May 2018 9:45 AM GMT

ഗ്രീസ് - മാസിഡോണിയന്‍ അതിര്‍ത്തിയില്‍ മാസിഡോണിയന്‍ പൊലീസും അഭയാര്‍ഥികളും തമ്മില്‍ ഏറ്റുമുട്ടി.

ഗ്രീസ് - മാസിഡോണിയന്‍ അതിര്‍ത്തിയില്‍ മാസിഡോണിയന്‍ പൊലീസും അഭയാര്‍ഥികളും തമ്മില്‍ ഏറ്റുമുട്ടി. നിരവധി അഭയാര്‍ഥികള്‍ക്ക് പരിക്കേറ്റു. അതിര്‍ത്തി മുറിച്ചുകടക്കാനുള്ള അഭയാര്‍ഥികളുടെ ശ്രമമാണ് ഏറ്റുമുട്ടലിന് ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്.

ഫെബ്രുവരി മുതല്‍ 120000 അഭയാര്‍ഥികളാണ് അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുന്നത്. നിരവധി തവണ അഭയാര്‍ഥികള്‍ സംഘടിച്ച് അതിര്‍ത്തി തുറക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ചിരുന്നു. ഇത്തവണ അതിര്‍ത്തി വേലികള്‍ തകര്‍ക്കാനുള്ള ശ്രമത്തിനിടെയാണ് മാസിഡോണിയന്‍ പൊലീസും അഭയാര്‍ഥികളും തമ്മില്‍ ഏറ്റുമുട്ടിയത്. അഭയാര്‍ഥികളെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതകവും റബ്ബര്‍ ബുള്ളറ്റിനും ജലപീരങ്കിയും പ്രയോഗിച്ചു. ഇരുന്നൂറോളം പേര്‍ക്കാണ് സംഭവത്തില്‍ പരിക്കേറ്റത്. എന്നാല്‍ യാതൊരു പ്രകോപനവുമില്ലാതെയാണ് പൊലീസ് ആക്രമണം അഴിച്ചുവിട്ടതെന്ന് അലപ്പോയില്‍നിന്നുള്ള അഭയാര്‍ഥികളിലൊരാളായ മഹ്മുദ് പറഞ്ഞു.

പൊലീസ് കുരുമുളക് സ്പ്രേയും പ്രയോഗിച്ചതായി റിപ്പോര്‍ട്ടുണ്ട്. സ്ത്രീകളും കുട്ടികളുമടക്കമുള്ള അഭയാര്‍ഥികള്‍ക്ക് നേരെ ആക്രമണം നടത്തിയതിനെതിരെ പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു. അതേസമയം അക്രമാസക്തരായ അഭയാര്‍ഥികളെ പിരിച്ചുവിടുകമാത്രമായിരുന്നു ലക്ഷ്യമെന്നും ഗുരുതരമായ യാതൊരു നടപടിയും തങ്ങള്‍ ചെയ്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

Related Tags :
Similar Posts