വനത്തിന് തീയിട്ട് സെല്‍ഫിയെടുത്ത യുവാവിന് 20 വര്‍ഷം തടവ്
|വനത്തില്‍ തീ കൊടുത്ത ശേഷം സെല്‍ഫി എടുത്ത യുവാവിന് 60 മില്യന്‍ ഡോളര്‍ പിഴയും 20 വര്‍ഷം തടവും.
വനത്തില്‍ തീ കൊടുത്ത ശേഷം സെല്‍ഫി എടുത്ത യുവാവിന് 60 മില്യന്‍ ഡോളര്‍ പിഴയും 20 വര്‍ഷം തടവും. കാലിഫോര്‍ണിയയിലെ വനത്തില്‍ തീ കൊടുത്ത ശേഷം സെല്‍ഫിയെടുത്ത യുവാവിനാണ് ഞെട്ടിപ്പിക്കുന്ന ഈ ശിക്ഷ.
മരിച്ചു കിടക്കുന്ന പിതാവിനു മുന്നില്‍ നിന്നു സെല്‍ഫിയെടുത്തയാളെക്കുറിച്ചും കുതിച്ചുവരുന്ന ട്രെയിനിനു മുന്നില്‍ നിന്നു സെല്‍ഫിയെടുത്ത് മരണത്തിനു കീഴടങ്ങിയ ആളെക്കുറിച്ചുമൊക്കെ ലോകം ഒരുപാട് ചര്‍ച്ച ചെയ്യതതാണ്. എന്നാലിതാ കൂട്ടത്തിലേക്ക് ഒരാള്‍കൂടി. കാലിഫോര്‍ണിയയിലെ വെയ്ന്‍ അലെന്‍ ഹണ്ട്സ്മാന്‍ എന്ന യുവാവാണ് വനത്തിന് തീയിട്ട് സെല്‍ഫി വീഡിയോ പിടിച്ച് വാര്‍ത്തകളില്‍ ഇടം നേടിയത്. കളി കാര്യമായപ്പോള്‍ ഹണ്ട്സ്മാന് ലഭിച്ചത്. 60 മില്യന്‍ ഡോളര്‍ പിഴയും 20 വര്‍ഷം തടവും.
2014ലായിരുന്നു കേസിനാസ്പദമായ സംഭവം. വെയ്ന്‍ അലന്‍ ഹണ്ട്സ്മാന്‍ എന്ന യുവാവ് സിയാറാ നെവാദ പര്‍വത മേഖലയിലെ എല്‍ദോറാഡോ വനത്തില്‍ തീയിടുകയായിരുന്നു. തനിക്ക് ചുറ്റും തീ പടര്‍ന്നിരിക്കുന്നു എന്നാണ് ഇയാള്‍ പകര്‍ത്തിയ വീഡിയോയില്‍ പറഞ്ഞത്. ഒരു മാസത്തോളം നീണ്ടു നിന്ന തീ ഒരു ലക്ഷം ഏക്കറില്‍ പടര്‍ന്നു. തീ പിടുത്തത്തില്‍ 10 വീട് ഉള്‍പ്പെടെ 100 കെട്ടിടങ്ങള്‍ കത്തി നശിക്കുകയും വടക്കന്‍ കാലിഫോര്‍ണിയയിലെ നിരവധി കുടുംബങ്ങള്‍ അഭയാര്‍ഥികളാക്കപ്പെടുയും ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ അലെന്‍ ഹണ്ട്സ്മാന്‍ കുറ്റം സമ്മതിച്ചതോടെയാണ് കോടതി ശിക്ഷ വിധിച്ചത്.