നെതന്യാഹുവിനെതിരായ അഴിമതി ആരോപണങ്ങളില്‍ നിര്‍ണായകമായി ഉദ്യോഗസ്ഥന്റെ മൊഴി
|വിവിധ സമയങ്ങളിലായി നിരവധി തവണ നെതന്യാഹു കൈക്കൂലി വാങ്ങിയെന്നാണ് കേസ്
ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹുവിനെതിരായ അഴിമതി ആരോപണങ്ങളില്‍ നിര്‍ണായകമായി ഉദ്യോഗസ്ഥന്റെ മൊഴി. നെതന്യാഹുവുമായി അടുത്ത ബന്ധമുള്ള ഉദ്യോഗസ്ഥനാണ് ആരോപണം സ്ഥിരീകരിച്ച് മൊഴി നല്കി. വിവിധ സമയങ്ങളിലായി നിരവധി തവണ നെതന്യാഹു കൈക്കൂലി വാങ്ങിയെന്നാണ് കേസ്.
മോഷണം, കൈക്കൂലി, വിശ്വാസ വഞ്ചന എന്നീ വകുപ്പുകള്‍ ചുമത്തിയാണ് നെതന്യാഹുവിനെതിരായ കേസ്. ഇക്കാര്യം പൊലീസ് രേഖകള്‍ സ്ഥിരീകരിക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കേസില്‍ വിവിധ സമയങ്ങളിലായി നെതന്യാഹുവിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. അഴിമതി നടന്നയതായി പറയുന്ന കാലത്ത് ഇദ്ദേഹത്തിന്റെ അടുത്ത ഉദ്യോഗസ്ഥരുടെ മേധാവിയായി പ്രവര്‍ത്തിച്ചിരുന്നത്
ആരി ഹാരോ എന്ന ഉദ്യോഗസ്ഥനായിരുന്നു. ഇദ്ദേഹം നെതന്യാഹുവിനെതിരായ മൊഴി നല്‍കിയിട്ടുണ്ട്.
മാപ്പു സാക്ഷിയാക്കിയ ശേഷമായിരുന്നു ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. വാര്‍ത്ത മാധ്യമങ്ങലില്‍ വരുന്നത് തടയണമെന്നാവശ്യപ്പെട്ട് കോടതിയില്‍ നെതന്യാഹുവിന്റെ അഭിഭാഷകന് പരാതി നല്‍കിയിരുന്നു. ഇതിനെതിരെ പൊലീസ് കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിലാണ്നെതന്യാഹു കുറ്റാരോപിതനാണെന്ന് വ്യക്തമാക്കുന്നത്. പൊലീസും കോടതിയും ഇദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തിയാതയും അവര്‍ ചൂണ്ടിക്കാട്ടി. രാജ്യത്തെ പ്രമുഖ വ്യവസായികളുമായി എത്തിയ കരാറാണ് കേസുകളില്‍ മുഖ്യം. കരാറുകളില്‍ തിരിമറി കാണിച്ച് പ്രത്യേക കമ്പനികള്‍ക്ക് അനുകൂലമായി പ്രവര്‍ത്തിച്ചു എന്നാണ് കണ്ടെത്തല്‍. ഇതിനായി പണവും ഉപഹാരങ്ങളും നെതന്യാഹുവും കുംടുബവും വാങ്ങിയെന്നതാണ് ആരോപണങ്ങളില്‍ പ്രബലം.