ഐക്യരാഷ്ട്രസഭയുടെ ഉപരോധം ഉത്തര കൊറിയ തള്ളി
|കയറ്റുമതി വരുമാനം ഗണ്യമായി കുറക്കാൻ ലക്ഷ്യവെച്ച് ഐക്യരാഷ്ട്രസഭ സുരക്ഷാ കൌണ്‍സില്‍ തങ്ങളുടെ രാഷ്ട്രത്തിന് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം പൂര്‍ണമായും നിരാകരിക്കുന്നു
മിസൈല്‍ പരീക്ഷണങ്ങളെ തുടര്‍ന്ന് ഐക്യരാഷ്ട്രസഭ ഏര്‍പ്പെടുത്തിയ ഉപരോധം ഉത്തര കൊറിയ തള്ളി. ആണവായുധ വിഷയത്തില്‍ അമേരിക്കയുടെ ഭീഷണി വകവെക്കുന്നില്ലെന്നും ആരുമായും ചര്‍ച്ചക്ക് തയ്യാറല്ലെന്നും ഉത്തര കൊറിയ അറിയിച്ചു. തങ്ങളുടെ പരമാധികാരത്തിലുള്ള അനിയന്ത്രിതമയ കടന്നു കയറ്റമാണെന്നും കൊറിയ കുറ്റപ്പെടുത്തി. ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി പുറത്തുവിട്ട പ്രസ്താവനയിലാണ്ഉത്തര കൊറിയ തങ്ങളുടെ നിലപാട് വ്യക്തമക്കിയത്. നോര്‍ത്ത് കൊറിയയുടെ ആയുധ പദ്ധതിയില്‍ ഏതെങ്കിലും തരത്തിലുള്ള മാറ്റം വരുത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് പ്രസ്താവന. രാജ്യത്തിന്റെ ഔദ്യോഗിക വാര്‍ത്താ ചാനലായ കെ ആര് ടി ന്യൂസും ഇക്കാര്യം വ്യക്തമാക്കി.
കയറ്റുമതി വരുമാനം ഗണ്യമായി കുറക്കാൻ ലക്ഷ്യവെച്ച് ഐക്യരാഷ്ട്രസഭ സുരക്ഷാ കൌണ്‍സില്‍ തങ്ങളുടെ രാഷ്ട്രത്തിന് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം പൂര്‍ണമായും നിരാകരിക്കുന്നു. രാഷ്ട്രത്തിന്റെ പരമാധികാരത്തില്‍ ഇടപെടാന്‍ അമേരിക്കയും കൂട്ടരും കഥകള്‍ മെനയുകയാണെന്നും ഉത്തര കൊറിയ ആരോപിച്ചു. എന്നാല്‍ ആണവായുധ പദ്ധതിയില്‍ നിന്ന് പിന്നോട്ട് പോകാന്‍ ഒരുക്കമല്ലെന്നും അറിയിച്ചു.
ലോക രാഷ്ട്രങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെയും വിലക്ക് ലംഘിച്ച് മിസൈല്‍ പരീക്ഷണം നടത്തിയതിനെ തുടര്‍ന്നാണ് ഉത്തരകൊറിയക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയത്. പ്രധാന വരുമാനസ്രോതസ്സായ കൽക്കരി,ഇരുമ്പയിര്, ലെഡ്, കടൽ വിഭവങ്ങൾ എന്നിവയുടെ കയറ്റുമതിക്കാണ്ഉപരോധമേര്പ്പെടുത്തിയത്. ഇതുവഴി മൂന്ന് ബില്യന്‍ ഡോളറിന്റെ ഇടപാട് നിലക്കും.
ഉത്തര െകാറിയയുമായി വ്യാപാരബന്ധം തുടങ്ങുന്നതും ആ രാജ്യത്തെ തൊഴിലാളികൾ വിദേശത്ത് പണിയെടുക്കുന്നതിനും ഇതോടെ വിലക്കിയിട്ടുണ്ട്. ഉത്തര കൊറിയയുടെകയറ്റുമതി വരുമാനം ഗണ്യമായി കുറക്കാൻ ലക്ഷ്യവെച്ചുള്ള പ്രമേയം യു.എൻ രക്ഷാസമിതി വോട്ടിനിട്ടാണ് പാസാക്കിയത്.