കാറ്റലോണിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു
|കാറ്റലോണിയയില്‍ കേന്ദ്രഭരണം ഏര്‍പ്പെടുത്താനുള്ള സ്പാനിഷ് സര്‍ക്കാരിന്റെ തീരുമാനത്തിന് പിന്നാലെയായിരുന്നു പ്രഖ്യാപനം
സ്പെയിനില്‍ നിന്നും കാറ്റലോണിയ ഔദ്യോഗികമായി സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. കാറ്റലോണിയയില്‍ കേന്ദ്രഭരണം ഏര്‍പ്പെടുത്താനുള്ള സ്പാനിഷ് സര്‍ക്കാരിന്റെ തീരുമാനത്തിന് പിന്നാലെയായിരുന്നു പ്രഖ്യാപനം. സ്വാതന്ത്ര്യ പ്രഖ്യാപനം അംഗീകരിക്കില്ലെന്ന് പറഞ്ഞ സ്പാനിഷ് സര്‍ക്കാര്‍ കാറ്റലോണിയയില്‍ കേന്ദ്രഭരണം ഏര്‍പ്പെടുത്താനും തീരുമാനിച്ചു.
ഭരണഘടനയുടെ 155 ആം വകുപ്പ് പ്രയോഗിച്ച് കാറ്റലോണിയയുടെ സ്വയംഭരണാവകാശം റദ്ദാക്കി കേന്ദ്രഭരണം ഏര്‍പ്പെടുത്താന്‍ സ്പാനിഷ് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. കൂടാതെ കാറ്റലോണിയന്‍ പ്രധാനമന്ത്രി കാര്‍ലോസ് പ്യൂഗ്ഡമോണ്ടിന്റെ അധികാരം എടുത്തുകളയാനും മാഡ്രിഡില്‍ ചേര്‍ന്ന പാര്‍ലമെന്റ് യോഗം തീരുമാനിച്ചു. ഇതിന് പിന്നാലെയാണ് കാര്‍ലോസ് പ്യൂഗ്ഡമോണ്ട് കാറ്റലോണിയയുടെ ഔദ്യോഗിക സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയത്. കാറ്റലോണിയ സ്വാതന്ത്ര്യമാകുന്നതിനോട് 135 അംഗ പാര്‍ലമെന്റില്‍ 70 പേര്‍ യോജിച്ചു. 10 പേര്‍ വിയോജിപ്പ് രേഖപ്പെടുത്തിയപ്പോള്‍ 2 വോട്ടുകള്‍ അസാധുവായി.
സോഷ്യലിസ്റ്റ് പാര്‍ട്ടി, പീപ്പിള്‍സ് പാര്‍ട്ടി അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. കാറ്റലോണിയന്‍ സ്വാതന്ത്ര്യ പ്രഖ്യാപനത്തെ എതിര്‍ത്തുകൊണ്ട് സ്പാനിഷ് സര്‍ക്കാര്‍ രംഗത്തെത്തി. കാറ്റലോണിയയുടെ സ്വയംഭരണം എടുത്തുകളഞ്ഞ് കേന്ദ്രഭരണം ഏര്‍പ്പെടുത്താനും തീരുമാനമായി. സ്വാതന്ത്യത്തെ അനുകൂലിച്ച 70 അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സ്പാനിഷ് അറ്റോണി ജനറല്‍ അറിയിച്ചു