International Old
ബ്രഹ്മപുത്ര നദിയിലെ വെള്ളം വഴിതിരിച്ചുവിടാന്‍ ചൈനയുടെ നീക്കംബ്രഹ്മപുത്ര നദിയിലെ വെള്ളം വഴിതിരിച്ചുവിടാന്‍ ചൈനയുടെ നീക്കം
International Old

ബ്രഹ്മപുത്ര നദിയിലെ വെള്ളം വഴിതിരിച്ചുവിടാന്‍ ചൈനയുടെ നീക്കം

Jaisy
|
11 May 2018 12:24 PM GMT

ആയിരം കിലോമീറ്റര്‍ ടണല്‍ നിര്‍മിച്ച് വഴിതിരിച്ചുവിടാനാണ് നീക്കം

ഇന്ത്യന്‍ അതിര്‍ത്തിയിലൂടെ ഒഴുകുന്ന ബ്രഹ്മപുത്ര നദിയിലെ വെള്ളം വഴിതിരിച്ചുവിടാന്‍ ചൈനയുടെ നീക്കം. ആയിരം കിലോമീറ്റര്‍ ടണല്‍ നിര്‍മിച്ച് വഴിതിരിച്ചുവിടാനാണ് നീക്കം.

ഇന്ത്യയുടെയും ചൈനയുടെയും അതിര്‍ത്തിയിലൂടെ ഒഴുകുന്ന നദിയാണ് യാര്‍ലങ് സാങ്പോ അഥവാ ബ്രഹ്മപുത്ര. ചൈനയിലെ ഉണങ്ങിവരണ്ട സിന്‍ജിയാങ് മേഖലയിലേക്ക് വെള്ളമെത്തിക്കുന്നതിന് വേണ്ടിയാണ് ലോകത്തിലെ ഏറ്റവും വലിയ ടണല്‍നിര്‍മിച്ച് നദിയിലെ വെള്ളം തിരിച്ചുവിടാന്‍ ചൈന പദ്ധതിയിടുന്നത്. ചൈനീസ് സര്‍ക്കാറിന് മുന്‍പാകെ സമര്‍പ്പിച്ച പദ്ധതിക്ക് വേണ്ടിയുള്ള സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ചൈനയിലെ പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ അതിര്‍ത്തിയില്‍ തിബത്ത് സ്വയംഭരണ പ്രദേശത്ത്നിന്ന് തുരങ്കം വഴി ഉയ്ഖര്‍ മേഖലയിലേക്ക് നദി വഴിതിരിച്ചുവിടാനാണ് ഉദ്ദേശിക്കുന്നത്. പദ്ധതി നടപ്പിലാവുകയാണെങ്കില്‍ ഇന്ത്യയിലെ വടക്കുകിഴക്കന്‍ സംസഥാനങ്ങളെ വരള്‍ച്ചയിലേക്ക് നയിച്ചേക്കുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

Related Tags :
Similar Posts