International Old
ലിബിയയിലെ സഖ്യസര്‍ക്കാരിനെ സഹായിക്കാന്‍ ലോകരാജ്യങ്ങള്‍ലിബിയയിലെ സഖ്യസര്‍ക്കാരിനെ സഹായിക്കാന്‍ ലോകരാജ്യങ്ങള്‍
International Old

ലിബിയയിലെ സഖ്യസര്‍ക്കാരിനെ സഹായിക്കാന്‍ ലോകരാജ്യങ്ങള്‍

admin
|
11 May 2018 6:34 PM GMT

ലിബിയന്‍ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ വിയന്നയില്‍ ചേര്‍ന്ന യോഗത്തില്‍ 20 രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്തു. സൈനിക പരിശീലനവും ആയുധങ്ങളും ലഭ്യമാക്കണമെന്ന അഭ്യര്‍ഥന യോഗം അംഗീകരിച്ചു. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയാണ് തീരുമാനങ്ങള്‍ വിശദീകരിച്ചത്.

ലിബിയയിലെ സഖ്യസര്‍ക്കാരിനെ ലോകരാജ്യങ്ങള്‍ സൈനികമായി സഹായിക്കും. ഐ.എസിനെതിരായ പോരാട്ടത്തില്‍ ലിബിയയെ സൈനികമായി സഹായിക്കാന്‍ വിയന്നയില്‍ ചേര്‍ന്ന യു.എന്‍ അംഗരാജ്യങ്ങളുടെ യോഗത്തില്‍ തീരുമാനമായി. ലിബിയക്ക് ആയുധങ്ങള്‍ നല്‍കുന്നതിന് യു.എന്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കുമെന്ന് ജോണ്‍കെറി പറഞ്ഞു.

ലിബിയന്‍ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ വിയന്നയില്‍ ചേര്‍ന്ന യോഗത്തില്‍ 20 രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്തു. സൈനിക പരിശീലനവും ആയുധങ്ങളും ലഭ്യമാക്കണമെന്ന അഭ്യര്‍ഥന യോഗം അംഗീകരിച്ചു. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയാണ് തീരുമാനങ്ങള്‍ വിശദീകരിച്ചത്.

കെറിക്കൊപ്പം ഇറ്റാലിയന്‍ സ്റ്റേറ്റ് സെക്രട്ടറി പൌലോ ജെന്റിലോണിയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. ആവശ്യമായ ആയുധങ്ങള്‍ ലഭ്യമാക്കാന്‍ വേണ്ടി 5 വര്‍ഷം മുമ്പ് ഏര്‍പ്പെടുത്തിയ ആയുധ ഉപരോധം പിന്‍വലിക്കണമെന്ന് ലിബിയന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സഖ്യ സര്‍ക്കാരിന് ലോകശക്തി രാഷ്ട്രങ്ങള്‍ സാമ്പത്തിക ഹായവും നല്‍കും. സഖ്യസര്‍ക്കാരിനെ നയിക്കുന്ന ഫയിസ് സെറാജിന് ഐഎസിനെ പ്രതിരോധിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ലോകരാഷ്ട്രങ്ങള്‍. ലിബിയയെ നിയന്ത്രിക്കുകയും പരസ്പരം പോരടിക്കുകയും ചെയ്യുന്ന ട്രിപ്പോളിയിലേയും ടൊബ്റകിലെയും ഭരണസംവിധാനങ്ങള്‍ ഇല്ലാതാക്കി ഒറ്റ സര്‍ക്കാരിന് കീഴില്‍ കൊണ്ടുവരേണ്ട ഉത്തരവാദിത്തം സെറാജിനാണ്. ലിബിയയിലെ ഐ.എസ് കേന്ദ്രങ്ങള്‍ക്ക് നേരെ യുഎസ് വ്യോമാക്രമണങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. അതേ സമയം മിസ്റാത്തയില്‍ ലിബിയന്‍ സൈന്യവും ഐ.എസുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്.

Similar Posts