International Old
സിറിയന്‍ നഗരമായ ഇദ്‌ലിബില്‍ വ്യോമാക്രമണം നടത്തിയിട്ടില്ലെന്ന് റഷ്യസിറിയന്‍ നഗരമായ ഇദ്‌ലിബില്‍ വ്യോമാക്രമണം നടത്തിയിട്ടില്ലെന്ന് റഷ്യ
International Old

സിറിയന്‍ നഗരമായ ഇദ്‌ലിബില്‍ വ്യോമാക്രമണം നടത്തിയിട്ടില്ലെന്ന് റഷ്യ

admin
|
11 May 2018 9:05 AM GMT

റിയയില്‍ കഴിഞ്ഞദിവസമുണ്ടായ വ്യോമാക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 23 പേര്‍ ‍ കൊല്ലപ്പെട്ടിരുന്നു.

സിറിയന്‍ നഗരമായ ഇദ്‌ലിബില്‍ വ്യോമാക്രമണം നടത്തിയിട്ടില്ലെന്ന് റഷ്യ. റഷ്യന്‍ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്. സിറിയയില്‍ കഴിഞ്ഞദിവസമുണ്ടായ വ്യോമാക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 23 പേര്‍ ‍ കൊല്ലപ്പെട്ടിരുന്നു. സിറിയയില്‍ സമാധാനം പുനസ്ഥാപിക്കാനായി അന്താരാഷ്ട്ര തലത്തില്‍ ശ്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെ നടന്ന ആക്രമണത്തില്‍ റഷ്യ ക്കെതിരെ സന്നദ്ധ സംഘടനകള്‍ വിമര്‍ശം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി റഷ്യ രംഗത്തെത്തിയത്.

ഇദ്‌ലിബില്‍ ഒരു തരത്തിലുള്ള ആക്രമണമോ പ്രത്യാക്രമണമോ നടത്തിയിട്ടില്ലെന്നാണ് റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്‍റെ വിശദീകരണം. വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതിന് ശേഷം സിറിയയില്‍ ഉണ്ടാകുന്ന ഏറ്റവും തീവ്രമായ വ്യോമാക്രമണം ആയിരുന്നു ഇദ്‌ലിബിലേത്. തിങ്കളാഴ്ച അര്‍ധരാത്രി വിവിധ നഗരങ്ങളിലായി പത്തോളം വ്യോമാക്രമണങ്ങള്‍ റഷ്യ നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 23 പേര്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് സിറിയന്‍ ഒബ്സര്‍വേട്ടറി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സിന്റെ കണക്ക്. കൊല്ലപ്പെട്ടവരില്‍ ഏഴ് പേര്‍ കുട്ടികളാണ്. ആക്രമണത്തില്‍ നാഷണല്‍ ആശുപത്രിക്കും കേടുപാടുകളുണ്ടായിട്ടുണ്ട്.

സിറിയയയിലെ മറ്റു നഗരങ്ങളെ അപേക്ഷിച്ച് ആക്രമണങ്ങള്‍ കുറവായിരുന്ന നഗരമാണ് ഇദ്‌ലിബ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സിറിയന്‍ വിമതര്‍ക്കെതിരായ ആക്രമണം താത്ക്കാലികമായി നിര്‍ത്തിവെക്കുന്നുവെന്ന റഷ്യയുടെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയായിരുന്നു ആക്രമണം. വെടിനിര്‍ത്തല്‍ കരാറുമായി സഹകരിക്കാന്‍ വിമതര്‍ക്ക് അവസരം നല്‍കാനാണ് താത്ക്കാലികമായി ആക്രമണം അവസാനിപ്പിക്കുന്നതെന്നും റഷ്യ വ്യക്തമാക്കിയിരുന്നു. എന്നാല്‍ റഷ്യ വെടിനിര്‍ത്തല്‍ കരാര്‍ മുതലെടുക്കുകയാണെന്നും തങ്ങളുടെ പ്രതിരോധത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും വിമതര്‍ ആരോപിക്കുന്നു. ഐഎസുമായി ബന്ധമില്ലാത്ത വിഭാഗങ്ങള്‍ക്കെതിരെയും റഷ്യ ആക്രമണം നടത്തുകയാണെന്നും വിമതര്‍ കുറ്റപ്പെടുത്തുന്നു.

Similar Posts