ഹിലരി ക്ലിന്റണ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി
|ഇന്നലെ നടന്ന പാര്‍ട്ടി കണ്‍വെന്‍ഷനിലാണ് ഹിലരിയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ഹിലരി ക്ലിന്റണെ പ്രഖ്യാപിച്ചു. ഇന്നലെ നടന്ന പാര്‍ട്ടി
കണ്‍വെന്‍ഷനിലാണ് ഹിലരിയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്.
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ആദ്യ വനിതാ സ്ഥാനാര്‍ഥിയാണ് ഹിലരി. ഡെമോക്രാറ്റിക് ദേശീയ കണ്‍വെന്‍ഷനില്‍ ഭൂരിഭാഗം സ്റ്റേറ്റുകളിലെ പ്രതിനനിധികളും ഹിലരിയെ പിന്തുണച്ചു. തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് ആയിരിക്കും ഹിലരിയുടെ എതിരാളി. ഡെമോക്രാറ്റിക് പാര്‍ട്ടി മുതിര്‍ന്ന നേതാവായ ബേര്‍ണി സാന്റേഴ്സിനെ പിന്തള്ളിയാണ് ഹിലരി മുന്നിലെത്തിയത്. അതേസമയം പാര്‍ട്ടി ഹിലരിക്ക് അനുകൂലമായി നിലപാടെടുത്തു വെന്ന് വ്യക്തമാക്കുന്ന മെയിലുകള്‍ വിക്കിലീക്സ് പുറത്ത് വിട്ടതോടെ കണ്വെന്ഷന് വേദിയിലും പുറത്തും ബേര്‍ണി സാന്‍ഡേഴ്സ് അനുകൂലികള്‍ പ്രതിഷേധം തുടരുകയാണ്.